മൊബൈല്‍ ലോട്ടറി തട്ടിപ്പുശ്രമം വീണ്ടും
text_fieldsകുവൈത്ത് സിറ്റി: മൊബൈല്‍ നമ്പറില്‍ വിളിച്ച് വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ള തട്ടിപ്പ് ശ്രമം വീണ്ടും. മുന്‍കാലങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന ഇ-മെയില്‍, എസ്.എം.എസ് തട്ടിപ്പുകള്‍ക്ക് സമാനമായ രീതിയിലുള്ള തട്ടിപ്പാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്. സമീപകാലത്ത് ഇത്തരം തട്ടിപ്പിന് മലയാളികളടക്കം നിരവധി പേരാണ് ഇരകളായത്. മൊബൈല്‍ കമ്പനി ഓഫിസില്‍നിന്നാണ് വിളിക്കുന്നതെന്നും കമ്പനി വരിക്കാര്‍ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ താങ്കള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും പറഞ്ഞാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുക.
സമ്മാനത്തുക ഉടന്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതരാമെന്നും അതിനുവേണ്ടി ബാങ്ക് കാര്‍ഡിന്‍െറ നമ്പര്‍ നല്‍കണമെന്നും പറയും. ഇത് നല്‍കുന്നതോടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ഉടനടി അപ്രത്യക്ഷമാവും. സമ്മാനത്തുകയായി ലഭിച്ചു എന്നുപറയുന്ന തുക ഒരിക്കലും അക്കൗണ്ടില്‍ എത്തുകയുമില്ല. വന്‍തുക സ്വപ്നം കാണുന്ന ഉപഭോക്താവ് ബാങ്ക് കാര്‍ഡ് നമ്പര്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നെ വിളിച്ചയാളെ ബന്ധപ്പെടാനുമാവില്ല. കഴിഞ്ഞദിവസം കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിസാറിന് ഇതുപോലെ ഫോണ്‍ കാള്‍ വന്നു. സൈന്‍ കമ്പനിയില്‍നിന്നാണ് വിളിക്കുന്നതെന്നും താങ്കള്‍ക്ക് കമ്പനി നടത്തിയ നറുക്കെടുപ്പില്‍ വന്‍തുക സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നും പറഞ്ഞായിരുന്നു കാളെന്ന് നിസാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അക്കൗണ്ട് നമ്പറും ബാങ്ക് കാര്‍ഡിലെ നമ്പറും തന്നാല്‍ ഉടന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നായിരുന്നു വാഗ്ദാനം. സാധാരണ സൈനിന്‍െറ മെസേജ് വരുന്ന നമ്പറില്‍നിന്ന് ഇതുസംബന്ധിച്ച മെസേജ് വരുകയും സൈന്‍ ലോഗോ പ്രഫൈല്‍ പിക്ചറായുള്ള വാട്ട്സ്ആപ് കാളില്‍നിന്ന് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തു. സൈന്‍ ഓഫിസിലേക്ക് നേരിട്ടുവരാം എന്നുപറഞ്ഞപ്പോഴാണ് ഒടുവില്‍ വിളി നിന്നത്. തുടര്‍ന്ന് സൈന്‍ ഓഫിസിലത്തെിയ നിസാര്‍ പരാതി നല്‍കി. ഇതത്തേുടര്‍ന്ന് കാളും മെസേജും വന്ന നമ്പറുകള്‍ ഇവര്‍ പരിശോധിക്കുകയും ചെയ്തു. വാട്ട്സ്ആപ് വഴി തങ്ങള്‍ ആരെയും വിളിക്കാറില്ളെന്നും ഹോട്ട്ലൈന്‍ ആണ് അതിന് ഉപയോഗിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, സൈനിന്‍െറ മെസേജ് നമ്പറില്‍നിന്ന് വന്ന സന്ദേശത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. നേരത്തേ ഫോണിന്‍െറ സിം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ കൃത്യമായി പറഞ്ഞായിരുന്നു തട്ടിപ്പ് അരങ്ങേറിയിരുന്നത്. വിശ്വാസംവരുന്ന ഉപഭോക്താവിനോട് വലിയ തുകക്കുള്ള റീചാര്‍ജ് കൂപ്പണും വാങ്ങി ഏതെങ്കിലും ബാങ്കിന്‍െറയോ മണി എക്സ്ചേഞ്ചിന്‍െറയോ സമീപത്തത്തെിയ ശേഷം തന്നെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടും. അവിടെവെച്ച് ലോട്ടറിയടിച്ച വന്‍തുക നല്‍കുമെന്നായിരിക്കും വാഗ്ദാനം.
ഇത് വിശ്വസിച്ച് റീചാര്‍ജ് കൂപ്പണും വാങ്ങിയത്തെുന്നവരോട് കൂപ്പണ്‍ വാങ്ങിയ ശേഷം ഉടന്‍ പണവുമായി എത്താമെന്ന് പറഞ്ഞ് മുങ്ങുകയാണ് തട്ടിപ്പുകാര്‍ ചെയ്തിരുന്നത്. ഒരാളില്‍നിന്നുതന്നെ നിരവധി റീചാര്‍ജ് കൂപ്പണുകള്‍ വരെ ഒരുമിച്ച് വാങ്ങിപ്പിച്ച് അവ കൈക്കലാക്കി മുങ്ങിയ സംഭവങ്ങള്‍ ‘ഗള്‍ഫ് മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഇതില്‍നിന്ന് ഒരു പടികൂടി കടന്ന് ബാങ്ക് കാര്‍ഡ് നമ്പര്‍ കൈക്കലാക്കിയുള്ള രീതിയിലേക്ക് തട്ടിപ്പുകാര്‍ മാറിയപ്പോള്‍ വന്‍തുകയാണ് ഇരകളാവുന്നവര്‍ക്ക് നഷ്ടമാവുന്നത്. തട്ടിപ്പിനു പിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. തങ്ങള്‍തന്നെ ബാങ്ക് കാര്‍ഡ് നമ്പര്‍ നല്‍കിയതിനാലാണെന്നതിനാല്‍ ഇരയായവര്‍ പൊലീസില്‍ പരാതിപ്പെടാന്‍ മടിക്കുന്നതും തട്ടിപ്പുകാര്‍ക്ക് തുണയാവുന്നു. അപരിചിതര്‍ക്ക് ഒരുനിലക്കും ബാങ്ക് കാര്‍ഡ് നമ്പര്‍ നല്‍കാതിരിക്കല്‍ മാത്രമാണ് തട്ടിപ്പില്‍ കുടുങ്ങാതിരിക്കാനുള്ള മാര്‍ഗം.
ഇത്തരത്തില്‍ ലോട്ടറിയടിച്ചതായി സന്ദേശങ്ങള്‍ കിട്ടുകയോ ഫോണ്‍ വരുകയോ ചെയ്യുമ്പോള്‍ ക്ഷണനേരംകൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കാമെന്ന വ്യാമോഹത്തില്‍ ബാങ്ക് കാര്‍ഡ് നമ്പര്‍ നല്‍കി എടുത്തുചാടുന്നവരാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം ഫോണ്‍കാളും സന്ദേശങ്ങളും ലഭിക്കുമ്പോള്‍ സൂക്ഷിച്ച് പ്രതികരിക്കണമെന്ന് തട്ടിപ്പിനിരയായവരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.