റെസിഡന്‍സി നിയമലംഘകര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുടിയേറ്റ, താമസനിയമം ലംഘിച്ച 10,000ത്തിലേറെ പേരെ നാടുകടത്തുകയോ നിയമവിധേയമാക്കി നല്‍കുകയോ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയാറാക്കുന്നു. വിസിറ്റ് വിസയിലത്തെി റസിഡന്‍സി പുതുക്കുന്ന 70,000 സന്ദര്‍ശക വിസക്കാരുടെ എണ്ണം കുറക്കാനും പദ്ധതിയുണ്ട്. താമസ നിയമലംഘകരെ പ്രത്യേകിച്ച്, സന്ദര്‍ശക വിസക്കാരെ പിടികൂടാന്‍ ആഭ്യന്തര, തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയങ്ങളും മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട പബ്ളിക് അതോറിറ്റിയും ചേര്‍ന്നുള്ള സംയുക്തനീക്കത്തിനാണ് അരങ്ങൊരുങ്ങുന്നത്. അടുത്തിടെ ആഭ്യന്തരമന്ത്രാലയം പരിശോധന കര്‍ശനമാക്കിയിരുന്നു.
കഴിഞ്ഞദിവസങ്ങളില്‍ സാല്‍മിയ, മെഹ്ബൂല എന്നിവടങ്ങളില്‍ വ്യാപക പരിശോധന നടന്നു. മെഹ്ബൂലയില്‍ വ്യാഴാഴ്ച നടന്ന പരിശോധനയില്‍ 229 നിയമലംഘകരെയാണ് പിടികൂടിയത്. വന്‍ സന്നാഹങ്ങളോടെയാണ് പൊലീസ് പരിശോധനക്കത്തെിയത്. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു റെയ്ഡ്. സായുധ കമാന്‍ഡോകളും ഡോഗ് സ്ക്വാഡും റെയ്ഡില്‍ പങ്കെടുത്തു.
ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബക്കാലകള്‍ എന്നിവിടങ്ങിളില്‍ പരിശോധന നടത്തിയ പൊലീസ് ആളുകളുടെ തിരിച്ചറിയല്‍ രേഖകളും വിരലടയാളവും പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.