സോമാലിയയിലെ വിദ്യാഭ്യാസ പ്രശ്നം: 2018ല്‍ പ്രത്യേക ഉച്ചകോടി
text_fieldsകുവൈത്ത് സിറ്റി: യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും കൊണ്ട് ദാരിദ്ര്യത്തിലകപ്പെട്ട ആഫ്രിക്കന്‍ രാജ്യമായ സോമാലിയയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 2018 ജനുവരിയില്‍ കുവൈത്തില്‍ പ്രത്യേക ഉച്ചകോടി നടക്കുമെന്ന് അറബ് വിദ്യാഭ്യാസ-സാംസ്കാരിക സംഘടന (ഇലക്സോ) അറിയിച്ചു. സിറിയന്‍ സഹായ ഉച്ചകോടി പോലെ സോമാലിയന്‍ കുട്ടികള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ സഹായിക്കാന്‍ തയാറായി മുന്നോട്ടുവരുന്ന രാജ്യങ്ങളുടെ സംഗമത്തിനാണ് കുവൈത്ത് വേദിയൊരുക്കുക.
അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ പ്രത്യേക താല്‍പര്യത്തിലാണ് സോമാലിയന്‍ വിദ്യാഭ്യാസ ഉന്നമന ഉച്ചകോടിക്ക് ആതിഥ്യമരുളാന്‍ കുവൈത്ത് ഒരുങ്ങുന്നത്. അറബ് വിദ്യാഭ്യാസ-സാംസ്കാരിക സംഘടനാ മേധാവി ഡോ. അബ്ദുല്ല മുഹാറബ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത സെപ്റ്റംബറില്‍ സോമാലിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് ഉച്ചകോടി 2018 ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ നടന്ന മൂന്നു സഹായ ഉച്ചകോടികളിലേതുപോലെ സോമാലിയന്‍ സഹായ ഉച്ചകോടിയിലും അമീര്‍ വന്‍ സഹായപദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
