Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടുത്ത ദിവസങ്ങളില്‍ കഠിന ചൂടിനും റുതൂബക്കും സാധ്യതയെന്ന് പ്രവചനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ഒന്നുരണ്ട് ദിവസങ്ങളില്‍ കടുത്ത ചൂടിനും റുതൂബക്കും സാധ്യതയുള്ളതായി പ്രവചനം. കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷണ വിഭാഗം മേധാവി ഹുസൈന്‍ അല്‍ സര്‍റാഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ തുടര്‍ഫലങ്ങളാണ് രാജ്യത്തെ കൊടുംചൂടിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത്യുഷ്ണമുള്ള മരുപ്രദേശങ്ങളില്‍നിന്ന് അടിച്ചുവീശുന്ന വടക്ക്- പടിഞ്ഞാറന്‍ കാറ്റ് ഇപ്പോഴത്തെ ചൂടിന് ആക്കം പകരുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്ത് പകല്‍ കടുത്ത ചൂടും റുതൂബയും അനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ച്, രാജ്യത്തിന്‍െറ കടല്‍തീര പ്രദേശങ്ങളില്‍ തീവ്രത കൂടും. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ ആറുമുതല്‍ 26 വരെ കിലോ മീറ്റര്‍ വേഗത്തില്‍ തെക്കു-കിഴക്കന്‍ കാറ്റടിക്കാനിടയുണ്ട്. പകല്‍ കൂടിയ ചൂട് 47-49 ഡിഗ്രിയും മറ്റു സമയങ്ങളിലെ കുറഞ്ഞ ചൂട് 29-32 ഡിഗ്രികള്‍ക്കിടയിലുമാകുമെന്ന് ഹുസൈന്‍ അല്‍ സര്‍റാഫ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
