Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2016 2:18 PM IST Updated On
date_range 29 July 2016 2:18 PM ISTനാലു കിലോ കഞ്ചാവുമായി മലയാളി യുവാവും ശ്രീലങ്കന്‍ യുവതിയും പിടിയില്‍
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കേസില്‍ മലയാളി യുവാവും ശ്രീലങ്കന്‍ യുവതിയും പിടിയിലായി. ടാക്സി ഡ്രൈവറായി ജോലിചെയ്തിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവാണ് മംഗഫില്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.
ആവശ്യക്കാരനെന്ന വ്യാജേന രഹസ്യദൂതനെ വിട്ട് സ്ഥലം നിര്‍ണയിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്ന് ഒന്നരകിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഇയാള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഫഹാഹീലിലെ താമസസ്ഥലത്തുനടത്തിയ റെയ്ഡിലാണ് ശ്രീലങ്കന്‍ യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവിടെനിന്ന് രണ്ടരകിലോ കഞ്ചാവ് കണ്ടെടുത്തു.
തുടര്‍നടപടികള്‍ക്കായി ഇവരെ ആന്‍റി നാര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി. മലയാളി യുവാക്കള്‍ മയക്കുമരുന്ന് കേസുകളില്‍ അകപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ കുവൈത്തിലെ മലയാളി സമൂഹം ആശങ്കയിലാണ്. ലഹരിവില്‍പനക്കിടയിലും ചതിയില്‍ പെട്ടും നിരവധി മലയാളികളാണ് കുവൈത്തില്‍ ജയിലില്‍ കഴിയുന്നത്.
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട മൂന്നു മലയാളികള്‍ കുവൈത്തില്‍ വധശിക്ഷ കാത്തുകഴിയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story