കുവൈത്തില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് വിദേശികള്‍ക്കായി വിസിറ്റിങ് വിസക്ക് അപേക്ഷിക്കുമ്പോള്‍തന്നെ ലൈസന്‍സുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കുള്ള അപേക്ഷയും കൂടെ വെക്കണം.
ഇതുവഴി സന്ദര്‍ശകന് സ്വകാര്യ ആശുപത്രികളില്‍ സന്ദര്‍ശക കാലയളവില്‍ സൗജന്യമായി സേവനം ലഭിക്കും. സന്ദര്‍ശക വിസയില്‍ രാജ്യത്തത്തെുന്ന പ്രവാസികള്‍ക്ക് ആരോഗ്യസേവനം നല്‍കുന്നതിന് ഫീസ് ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ പാര്‍ലമെന്‍ററി കാലത്താണ് ഖലീല്‍ അല്‍ സാലിഹ് എം.പി നിര്‍ദേശം സമര്‍പ്പിച്ചത്. മേയ് 23ന് പാര്‍ലമെന്‍ററി ഹെല്‍ത്ത് കമ്മിറ്റിയില്‍ ഈ നിര്‍ദേശം ചര്‍ച്ചചെയ്തപ്പോള്‍ വിദേശകാര്യമന്ത്രാലയം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുകയായിരുന്നുവെന്ന് ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറക്കാനും മരുന്നുകള്‍ പാഴാവുന്ന പ്രശ്നം പരിഹരിക്കാനുമാണ് ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചതെന്നും ശരിയായ ദിശയിലുള്ളതാണ് തന്‍െറ നിര്‍ദേശമെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടതായും എം.പി കൂട്ടിച്ചേര്‍ത്തു.
പദ്ധതി രാജ്യത്തെ സ്വകാര്യ ആശുപത്രികളെ പുനരുജ്ജീവിപ്പിക്കുകയും പൊതുഫണ്ട് ദുര്‍വ്യയം ചെയ്യപ്പെടുന്നത് തടയുകയും ചെയ്യും. മേഖലയിലെ മറ്റുരാജ്യങ്ങളിലും ഈ രീതി തുടരുന്നുണ്ട് -അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഗുണം ചെയ്യുന്ന തീരുമാനം സന്ദര്‍ശക വിസയില്‍ വരുന്ന മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.