അനധികൃത ഗര്‍ഭച്ഛിദ്ര കേന്ദ്രം: ഇന്ത്യക്കാരന്‍ പിടിയില്‍
text_fieldsകുവൈത്ത് സിറ്റി: അനധികൃത ഗര്‍ഭച്ഛിദ്ര കേന്ദ്രം നടത്തിവന്ന ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ഫര്‍വാനിയയിലെ ഫ്ളാറ്റില്‍നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 480 സിറിഞ്ചും ഗര്‍ഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നും ഇവിടെനിന്ന് കണ്ടെടുത്തു. ഹവാലി പ്രദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരന് ഫര്‍വാനിയയില്‍ മറ്റൊരു ഫ്ളാറ്റ് ഉണ്ടെന്നും ഇവിടെ ധാരാളം സ്ത്രീകള്‍ വന്നുപോവുന്നുണ്ടെന്നും രഹസ്യവിവരം ലഭിച്ച പൊലീസ് സ്ഥലം നിരീക്ഷിച്ച് വരുകയായിരുന്നു.
സംഭവം സ്ഥിരീകരിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഫ്ളാറ്റില്‍ റെയ്ഡ് നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രവാസികളെ ഉദ്ദേശിച്ചായിരുന്നു കേന്ദ്രം നടത്തിയിരുന്നത്. വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുത്തിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ വിഭാഗവും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. കുവൈത്തിലെ കര്‍ശനമായ നിയമവ്യവസ്ഥയെ മറികടന്നാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടത്തെ നിയമമനുസരിച്ച് പ്രസവശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ ഭര്‍ത്താവിന്‍െറ സാന്നിധ്യം വേണം. ഭര്‍ത്താവും നാട്ടിലുള്ള ഇന്ത്യക്കാരായ നഴ്സുമാരടക്കം ഇതിന്‍െറ ബുദ്ധിമുട്ട് നേരിടുന്നു. പഴുതടച്ചുള്ള ഇത്തരം നിയമത്തിന് വിലകല്‍പിക്കാതെയാണ് ഇവയുടെ പ്രവര്‍ത്തനം. ഒരു അബോര്‍ഷന് 300 കുവൈത്തി ദീനാര്‍ (ഏകദേശം 65,000രൂപ) ആണ് ഈടാക്കുന്നത്.
വേണ്ടത്ര സുരക്ഷാക്രമീകരണമൊന്നുമില്ലാതെയാണ് പ്രവര്‍ത്തനം. ഗര്‍ഭച്ഛിദ്രത്തിനിടയിലോ ശേഷമോ സംഭവിക്കുന്ന അമിത രക്തസ്രാവം ഉള്‍പ്പെടെ പ്രത്യാഘാതങ്ങള്‍ക്ക് ക്ളിനിക്ക് ഉത്തരവാദികളാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് ആശുപത്രികളില്‍ തുടര്‍ ചികിത്സ തേടാനും കഴിയില്ല. ആഴ്ചയില്‍ ആറും ഏഴും അബോര്‍ഷന്‍ കേസുകള്‍ വരെ ഇത്തരം കേന്ദ്രങ്ങളില്‍ എത്താറുണ്ടെന്നാണ് വിവരം.
കഴിഞ്ഞയാഴ്ചയും രണ്ടു കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. രണ്ടിന്‍െറയും നടത്തിപ്പുകാര്‍ ഇന്ത്യക്കാരായിരുന്നു.
‘ശേഷി’ കൂടിയില്ല, കീശ കാലി
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗങ്ങളില്‍ ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനവുമായി നിരവധി അനധികൃത ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
അക്കാദമിക യോഗ്യതകളും ലൈസന്‍സുമില്ലാതെയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലയാളത്തില്‍ പരസ്യനോട്ടീസ് കണ്ട് വിളിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനോട് കാര്യങ്ങള്‍ വിശദീകരിച്ചത് കോഴിക്കോടന്‍ മലയാളത്തില്‍. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും ഫലസിദ്ധി ഉറപ്പാണെന്നും ഇയാള്‍ വിശദീകരിച്ചു. ചികിത്സാരീതിയുടെ ‘വിശദാംശങ്ങള്‍’ കേട്ട് ഞെട്ടിയ മാധ്യമപ്രവര്‍ത്തകന്‍ നാട്ടുകാരോട് പറയാന്‍ കൊള്ളാത്ത ആ ഭാഗം ഒഴിവാക്കി വാര്‍ത്ത കൊടുത്തു. ഫലമൊന്നുമുണ്ടായില്ല. കേന്ദ്രം പിന്നെയും പ്രവര്‍ത്തിച്ചു. ധാരാളം മലയാളികള്‍ ‘ശേഷി കൂട്ടാന്‍’ ശ്രമിച്ച് കീശ കാലിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.