വീട്ടുജോലിക്കാരുടെ ഉത്തരവാദിത്തം ആറുമാസം റിക്രൂട്ടിങ് ഓഫിസുകള്‍ക്ക്
text_fieldsകുവൈത്ത് സിറ്റി: സ്വദേശി വീടുകളിലേക്കായി കൊണ്ടുവരുന്ന ഗാര്‍ഹിക ജോലിക്കാരുടെ പൂര്‍ണ ഉത്തരവാദിത്തം ആദ്യത്തെ ആറുമാസം റിക്രൂട്ടിങ് ഓഫിസുകള്‍ക്കായിരിക്കുമെന്ന് മന്ത്രാലയത്തിലെ ഗാര്‍ഹിക തൊഴിലാളി വകുപ്പ് ഉപമേധാവി സകീന ഹൈദര്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനികളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്‍െറ ഭാഗമായാണിത്.
ബന്ധപ്പെട്ട ഓഫിസുകള്‍ വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വദേശി സ്പോണ്‍സര്‍മാര്‍ക്ക് കൈമാറുമ്പോള്‍ വീട്ടുടമയും ഓഫിസ് അധികൃതരും ഉടമ്പടിയുടെ പകര്‍പ്പ് സൂക്ഷിക്കണം. ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇരുവിഭാഗവും ബാധ്യസ്ഥമാകും.
ഇതില്‍ മാറ്റം വരുത്തുന്നത് ആരുടെ ഭാഗത്തുനിന്നായാലും നിയമനടപടികള്‍ക്ക് വിധേയമാകുന്ന കുറ്റകൃത്യമായി പരിഗണിക്കപ്പെടുമെന്നും സകീന ഹൈദര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തൊഴിലാളിയെ സ്വദേശി വീട്ടിലേക്ക് അയച്ചുകഴിഞ്ഞാല്‍ അയാളെ മറ്റൊരു സ്പോണ്‍സര്‍ക്ക് സ്വീകരിക്കാനോ വേറൊരിടത്തേക്ക് മാറ്റാനോ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.