Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിനിമ പ്രദര്‍ശനവും...

സിനിമ പ്രദര്‍ശനവും അബ്ബാസ് കിയറസ്തമി അനുസ്മരണവും  

text_fields
bookmark_border
സിനിമ പ്രദര്‍ശനവും അബ്ബാസ് കിയറസ്തമി അനുസ്മരണവും  
cancel
കുവൈത്ത്: ഒന്നിച്ചിരുന്ന് കലാമൂല്യമുള്ള സിനിമ കാണുക, ദൃശ്യ സംസ്കാരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘സിനിമ സര്‍ക്കിള്‍’ അന്തരിച്ച ലോകപ്രശസ്ത സംവിധായകന്‍ അബ്ബാസ് കിയറസ്തമിയുടെ ‘വിന്‍ഡ് വില്‍ കാരി അസ്’ സിനിമയുടെ പ്രദര്‍ശനവും അദ്ദേഹത്തിന്‍െറ അനുസ്മരണവും സംഘടിപ്പിച്ചു. 
ലോക സിനിമയെ പരിചയപ്പെടുത്തി മാസംതോറും നടത്തിവരാറുള്ള പ്രദര്‍ശനത്തിന്‍െറ ഭാഗമായി ആറാമത് പ്രദര്‍ശനത്തില്‍ കുവൈത്തിലെ എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുത്തു.  
കരുണാകരന്‍, ബര്‍ഗ്മാന്‍ തോമസ്, ധര്‍മരാജ് മടപ്പള്ളി, ഷെമീജ് കുമാര്‍, ഉത്തമന്‍ വളത്തുകാട്, ഷിബു ഫിലിപ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
ജീവിതം  മരണം, ആധുനികത, പാരമ്പര്യം, സാമൂഹികാവസ്ഥയിലെ മാറ്റങ്ങളും അതിനോട് നിസ്സംഗമായി പ്രതികരിക്കുന്ന മനുഷ്യന്‍ എന്നിവയെല്ലാം കിയറസ്തമി  സിനിമകള്‍ പ്രശ്നവത്കരിക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ വിലയിരുത്തലുണ്ടായി. 
അബ്ബാസിയ ഫോക് ഹാളില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് റിയാസ് സ്വാഗതവും ദിലിന്‍ നാരായണന്‍ നന്ദിയും പറഞ്ഞു. കണ്ണന്‍ കാവുങ്കല്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait filmshow
Next Story