Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാജ്യത്ത് ദാരിദ്ര്യവും...

രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയുമില്ല –അല്‍ ശമ്മാരി

text_fields
bookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയുമില്ളെന്ന് പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് സെക്രട്ടറി തലാല്‍ അല്‍ ശമ്മാരി പറഞ്ഞു. 2015/16 -2019/20 കാലയളവിലേക്ക് തയാറാക്കിയ വികസന പദ്ധതി നടപ്പാക്കുമ്പോള്‍ ആകെ ഉല്‍പാദനത്തില്‍ (ജി.ഡി.പി) 5.9 ശതമാനം വര്‍ധനയുണ്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനസംഖ്യ പ്രതിവര്‍ഷം 2.6 ശതമാനം കണ്ട് വര്‍ധിക്കുകയാണെങ്കിലും ശരാശരി ആളോഹരി വരുമാനവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. 
കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാവും. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദ കൃഷിക്ക് സര്‍ക്കാറിന്‍െറ എല്ലാ പിന്തുണയും ഉണ്ടാവും. സ്വയംപര്യാപ്തത കൈവരിക്കാന്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിച്ചേ തീരൂ -അദ്ദേഹം പറഞ്ഞു. 
വൈദ്യുതി ഉപഭോഗം കുറക്കണം
കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം ആശങ്കജനകമാണെന്നും വെള്ളവും വൈദ്യുതിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അല്‍ ശമ്മാരി പറഞ്ഞു. ജലശുദ്ധീകരണ പ്ളാന്‍റിന്‍െറ ശേഷിയും റിസര്‍വ് ജല സംഭരണവും വര്‍ധിപ്പിക്കണം. മലിനജലം ശുദ്ധീകരിക്കുന്ന ‘അലി സബാഹ് അല്‍ സാലിം’ പദ്ധതിയും പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. 590.3 കുവൈത്ത് ദീനാര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 
പ്രശ്നം 
ജീവിതശൈലി
വിവിധ പ്രായക്കാരായ പൗരന്മാരും ഇവിടത്തെ താമസക്കാരും ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്‍െറ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ആരോഗ്യം സംരക്ഷിക്കാനാവൂ. ഇതിന് സര്‍ക്കാറിന്‍െറ പ്രത്യേക വികസന പദ്ധതിയില്‍ ഊന്നലുണ്ടാവും. എല്ലാ മേഖലയുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടെങ്കില്‍ മാത്രമേ ആരോഗ്യമേഖലയിലെ സര്‍ക്കാറിന്‍െറ പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാവൂ.
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാറിന്‍െറ പ്രത്യേക വികസന പദ്ധതി സംബന്ധിച്ച് വിശദീകരിക്കവെ അല്‍ ശമ്മാരി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേഖലക്ക് ആവശ്യമായത്ര ബിരുദധാരികള്‍ വേണം. 
വിദ്യാഭ്യാസ രംഗത്ത് മികച്ച ഗുണമേന്മ കൈവരിക്കാന്‍ സര്‍ക്കാറിന്‍െറ പദ്ധതികള്‍ വഴി കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ കുവൈത്തിന്‍െറ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. 
വ്യവസായവത്കരണം ത്വരിതപ്പെടുത്തും
വികസന പദ്ധതിയുടെ ഭാഗമായി രാജ്യം ആസൂത്രണം ചെയ്ത വികസന പദ്ധതി വിജയം കൈവരിക്കണമെങ്കില്‍ വൈവിധ്യത്തിലധിഷ്ഠിതമായ വ്യവസായവത്കരണം ത്വരിതപ്പെടുത്തണം. 
ഇതിന് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാവണം. 
എണ്ണയിതര ഉല്‍പന്നങ്ങളിലും കയറ്റുമതി വര്‍ധിപ്പിക്കേണ്ടതുണ്ട്. സ്വകാര്യമേഖലയില്‍ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കും. 
നിക്ഷേപം വര്‍ധിപ്പിച്ചാലേ വികസനത്തിന് വേഗം കൈവരൂ -അദ്ദേഹം പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story