Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ സ്കൂളുകള്‍ ആഗസ്റ്റ് അവസാനം തുറക്കും

text_fields
bookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ തുറക്കും. കുവൈത്തിലെ എല്ലാ സ്വകാര്യ സ്കൂളുകളും സെപ്റ്റംബര്‍ 21ന് പ്രവര്‍ത്തനമാരംഭിക്കുമെന്നും അധ്യാപക-അധ്യാപകേതര ജോലിക്കാരുടെ ഒൗദ്യോഗിക ജോലി സെപ്റ്റംബര്‍ 18ന് ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ത്യന്‍ സ്കൂളുകള്‍ പൊതുവെ നേരത്തേ പ്രവര്‍ത്തനം ആരംഭിക്കാറുണ്ട്. നിശ്ചിത ദിവസം അധ്യയനം നടക്കണമെന്ന സി.ബി.എസ്.ഇ ചട്ടവും നാട്ടിലെ അവധിദിനങ്ങളും പരിഗണിച്ചാണ് ഇന്ത്യന്‍ സ്കൂളുകള്‍ നേരത്തേ തുറക്കുന്നത്. പുതിയ അധ്യയനവര്‍ഷത്തിലെ അര്‍ധവാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള അവധി 2017 ജനുവരി 22 മുതല്‍ ഫെബ്രുവരി നാലുവരെയാവും. സ്വകാര്യമേഖലയിലെ നഴ്സറി തലത്തില്‍ ജൂണ്‍ എട്ടിനും പ്രൈമറി തലത്തിലും അപ്പര്‍പ്രൈമറിതലത്തിലും ജൂണ്‍ 12നും വേനലവധി തുടങ്ങും. സെക്കന്‍ഡറി സ്കൂളുകളില്‍ ജൂലൈ മൂന്നിനാവും വേനലവധി ആരംഭിക്കുക.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story