Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅല്‍മുത്ല ഭവന പദ്ധതി:...

അല്‍മുത്ല ഭവന പദ്ധതി: നഗരപ്രദേശത്തെ വാടക കുറയുമെന്ന് പ്രതീക്ഷ

text_fields
bookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സിറ്റിയായ അല്‍മുത്ല ഭവനപദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ നഗരപ്രദേശത്തെ വാടക നിരക്കും വീടും ഫ്ളാറ്റും ലഭ്യമാവാനുള്ള കാലദൈര്‍ഘ്യവും കുറയുമെന്ന് പ്രതീക്ഷ. 102 ചതുരശ്ര കീലോമീറ്ററില്‍ വിഭാവനംചെയ്യുന്ന പദ്ധതിയില്‍ 90 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ഗാര്‍ഹിക ഉപയോഗത്തിനാണ് വിനിയോഗിക്കുക. എല്ലാ അടിസ്ഥാന സൗകര്യവും ഉള്‍ക്കൊള്ളുന്ന പൊതുകെട്ടിടങ്ങളും ഇതിലുള്‍പ്പെടും. ഭവനകാര്യ മന്ത്രാലയത്തിന്‍െറയും ഹൗസിങ് വെല്‍ഫെയര്‍ പബ്ളിക് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന പദ്ധതിയില്‍ 116 സ്കൂളുകള്‍, 156 പള്ളികള്‍, 48 മിനി മാര്‍ക്കറ്റുകള്‍, 12 പൊതുആരോഗ്യകേന്ദ്രങ്ങള്‍, മൂന്ന് സ്പെഷലൈസ്്ഡ് ക്ളിനിക്കുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. ജഹ്റയില്‍ 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള മുത്ലഅയില്‍ 30,000 ഭവന യൂനിറ്റുകളാണ് നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ നാലു ലക്ഷം പേര്‍ക്ക് താമസസൗകര്യമുണ്ടാവും. 2018 ഡിസംബറോടെ ആദ്യ നിര്‍മാണ ലൈസന്‍സ് ഇഷ്യു ചെയ്യുന്ന പദ്ധതിയില്‍ വീടുകള്‍ ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുക 2010 ജൂണ്‍ 30ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ച സ്വദേശികള്‍ക്കാവും. 
കുവൈത്തി യുവതക്ക് വലിയ ആശ്വാസമാവുന്ന പദ്ധതിക്കായി കരാറുകള്‍ ഒപ്പുവെച്ചതായും റെസിഡന്‍ഷ്യല്‍ മേഖലയില്‍ വലിയ മാറ്റത്തിന് പദ്ധതി വഴിതുറക്കുമെന്നും പാര്‍ലമെന്‍റിലെ ഹൗസിങ് കമ്മിറ്റിയുടെ തലവന്‍ ഫൈസല്‍ അല്‍ കന്‍ദരി പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait projects
Next Story