Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2016 1:50 PM IST Updated On
date_range 17 July 2016 1:50 PM ISTവെക്കേഷന്‍ ബൈബ്ള്‍ സ്കൂള്‍ സമാപിച്ചു
text_fieldsbookmark_border
camera_alt??????? ?????????????? ????????? ?????????????? ?????? ??? ??? ????????????????? ????????????????? ?????????????? ?????????? ??????? ????????????????????? ????? ??????????? ????
കുവൈത്ത്: സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്‍െറ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബ്ള്‍ സ്കൂള്‍ 2016 സമാപിച്ചു. ‘ദൈവം എന്‍െറ പരമാനന്ദം’ എന്ന വിഷയത്തില്‍ നടന്ന ക്ളാസുകളുടെ സമാപനച്ചടങ്ങുകള്‍ നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്നു.
സെന്‍റ് ഗ്രിഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ഒ.വി.ബി.എസ് സൂപ്രണ്ട് ജേക്കബ് റോയ് സ്വാഗതവും മഹാ ഇടവക സെക്രട്ടറി ജിജി ജോണ്‍ നന്ദിയും പറഞ്ഞു. ഫാ. ജോണ്‍സണ്‍ വര്‍ഗീസ്, കുര്യന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
സാമുവേല്‍ ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.വി.ബി.എസ് സ്റ്റാര്‍ 2016 ആയി ലെയാ വര്‍ഗീസിനെയും റണ്ണര്‍അപ്പായി സാന്ദ്ര അന്നാ ജേക്കബിനെയും തെരഞ്ഞെടുത്തു. റിജോ മാത്യു, അലീന അന്നാ എബി എന്നിവര്‍ ചേര്‍ന്ന് പതാക താഴ്ത്തിയതോടെ യോഗനടപടികള്‍ അവസാനിച്ചു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇടവക ആക്ടിങ് ട്രഷറര്‍ തോമസ് മാത്യു, സണ്‍ഡേ സ്കൂള്‍ സെക്രട്ടറി ഷാബു മാത്യു, ട്രഷറര്‍ ഫിലിപ്സ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story