Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാഹനമോഷണം: മൂന്നംഗ...

വാഹനമോഷണം: മൂന്നംഗ സംഘം പിടിയില്‍

text_fields
bookmark_border
കുവൈത്ത് സിറ്റി: വാഹനമോഷണം പതിവാക്കിയ നാലംഗ സംഘത്തെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. രണ്ടു സിറിയന്‍ പൗരന്മാരും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് പിടിയിലായത്. ഫര്‍വാനിയ, ഖൈത്താന്‍ എന്നീ പ്രദേശങ്ങളില്‍നിന്നാണ് ഇവര്‍ വാഹനങ്ങള്‍ മോഷ്ടിക്കാറുള്ളത്.
വാഹനങ്ങള്‍ മോഷണം പോകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുരക്ഷാവിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവര്‍ പിടിയിലായത്.
കവര്‍ച്ച ചെയ്ത ആറുവാഹനങ്ങള്‍ ഇവരില്‍നിന്ന് പിടികൂടിയിട്ടുണ്ട്.
കവര്‍ച്ചചെയ്ത വാഹനങ്ങള്‍ കുറെക്കാലം ഉപയോഗിച്ചശേഷം മരുഭൂമിയില്‍ കൊണ്ടുപോയി കത്തിക്കലാണെന്ന് ഇവര്‍ ചോദ്യംചെയ്യുന്നതിനിടെ പൊലീസിനോട് പറഞ്ഞു.
അടുത്തകാലത്തായി 20ഓളം വാഹന കവര്‍ച്ച നടത്തിയതായി ഇവര്‍ പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണത്തിനുവേണ്ടി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story