വിപണിയിലെ ക്രമക്കേടുകള്‍: അഞ്ച് നിരീക്ഷണ കേന്ദ്രങ്ങള്‍ ഉടന്‍
text_fieldsകുവൈത്ത് സിറ്റി: മാര്‍ക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളും നിയമലംഘനങ്ങളും നിരീക്ഷിച്ച് പിടികൂടാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍െറ കീഴില്‍ അഞ്ച് നിരീക്ഷണ കേന്ദ്രങ്ങള്‍കൂടി വരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയതായും ഉടന്‍ നടപ്പില്‍വരുമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അഹ്മദി ഗവര്‍ണറേറ്റിലും ജഹ്റ ഗവര്‍ണറേറ്റിലെ കബദിലും ഓരോന്നുവീതവും കച്ചവട കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും കൂടുതലുള്ള കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ മൂന്നും നിരീക്ഷണ കേന്ദ്രങ്ങളാണ് പുതുതായി സ്ഥാപിക്കുക. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ അല്‍റായി, മുബാറകിയ, ശര്‍ഖ് എന്നിവിടങ്ങളിലാണ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. വിപണിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ കണ്ടത്തെുക, ഉപഭോക്താക്കളുമായുണ്ടാവുന്ന പ്രശ്നങ്ങളില്‍
തീര്‍പ്പുകല്‍പിക്കുക, സാധനങ്ങളുടെ വിലയില്‍ വര്‍ധനവും കുറവും വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠനവിധേയമാക്കുക, മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്തുക, ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുകയും കാലഹരണപ്പെട്ടവ പിടികൂടി നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുക, പൂഴ്ത്തിവെപ്പും ചതിയും കണ്ടത്തെുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍
ഏല്‍പിക്കപ്പെട്ടവരായിരിക്കും ഇത്തരം സെന്‍ററുകളില്‍ ഉദ്യോഗസ്ഥരായുണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.