കല വടംവലി മത്സരം: അബൂഹലീഫ സി യൂനിറ്റ് ജേതാക്കള്‍
text_fieldsഫഹാഹീല്‍: കല കുവൈത്ത് ഫഹാഹീല്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ഫഹാഹീല്‍ യൂനിറ്റിനെ പരാജയപ്പെടുത്തി അബൂഹലീഫ സി യൂനിറ്റ് വിജയികളായി. ശുഐബ യൂനിറ്റ് മൂന്നാമതത്തെി. 12 യൂനിറ്റ് ടീമുകള്‍ പങ്കെടുത്തു. സുധീര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഫഹാഹീല്‍ യൂത്ത് ക്ളബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കേന്ദ്ര പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുഗതകുമാര്‍, ടി.കെ. സൈജു, മൈക്കിള്‍ ജോണ്‍സണ്‍, ടി.വി. ഹിക്മത്ത്, ജിജോ ഡൊമിനിക്ക്, ശംസുദ്ദീന്‍, സജിത്ത് കടലുണ്ടി, ആസഫ് അലി, ഫഹാഹീല്‍ മേഖല പ്രസിഡന്‍റ് സജീവ് അബ്രഹാം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മേഖല കമ്മിറ്റി അംഗം ബിനോയി ജോണ്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ടി.വി. ജയന്‍, യൂനിറ്റ് അംഗം ഷാജു ചേര്‍പ്പണത്ത് എന്നിവര്‍ സംസാരിച്ചു. മേഖല കമ്മിറ്റി അംഗങ്ങളായ ഷാജു വി. ഹനീഫ്, ജയകുമാര്‍ സഹദേവന്‍, തോമസ് അബ്രഹാം, രവീന്ദ്രന്‍ പിള്ള, രംഗന്‍, സുനില്‍ കുമാര്‍, സുരേഷ്, രഘു പേരാമ്പ്ര, യൂനിറ്റ് അംഗങ്ങളായ സി.പി. ബാബു, കെ. നിഥിന്‍, സതീശന്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫഹാഹീല്‍ യൂനിറ്റ് കണ്‍വീനര്‍ സന്തോഷ് കുമാര്‍ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.