ലൈസന്‍സില്ലാതെ വാഹനമോടിച്ച വിദേശികളെ ഉടന്‍ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന്‍െറ പേരില്‍ പിടിയിലായ വിദേശികളെ ഉടന്‍ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല യൂസുഫ് അല്‍മുഹന്ന വ്യക്തമാക്കി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുകയാണ്. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തുമെന്ന നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനുവേണ്ടി ഇംഗ്ളീഷിലും അറബിയിലും മറ്റു ഭാഷകളിലും ആഭ്യന്തരമന്ത്രാലയം പബ്ളിക് റിലേഷന്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഡ്രൈവിങ് ലൈസന്‍സില്ലാത്തതിന്‍െറ പേരില്‍ പിടിയിലായവരില്‍ അധികപേരും അറബ്, ഏഷ്യന്‍ വംശജരാണ്. സുരക്ഷക്കുവേണ്ടി ട്രാഫിക് വിഭാഗം നടപ്പാക്കുന്ന നിയമങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ളെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവനുപുറമെ മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുന്ന സമീപനമാണ് ഗതാഗത നിയമ ലംഘകരുടേത്. അപകടങ്ങളും ഗതാഗതക്കുരുക്കുകളും പരമാവധി കുറക്കുന്നതിനുവേണ്ടി ട്രാഫിക് വിഭാഗം എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.