Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തില്‍ കനത്ത പരിശോധന

text_fields
bookmark_border
വിമാനത്താവളത്തില്‍ കനത്ത പരിശോധന
cancel
കുവൈത്ത് സിറ്റി: പെരുന്നാള്‍ അവധി തിരക്ക് വര്‍ധിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍വാധികം ശക്തമാക്കി. കഴിഞ്ഞദിവസം തുര്‍ക്കിയിലെ ഇസ്തംബൂള്‍ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിന്‍െറ കൂടി പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. ഇതോടെ, കഴിഞ്ഞദിവസങ്ങളില്‍ നാട്ടിലേക്ക് തിരിച്ച നിരവധി മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടായി. വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രചെയ്തവര്‍ക്ക് അവസാനഘട്ട പരിശോധനയില്‍ ഹാന്‍ഡ്ബാഗേജില്‍നിന്ന് പല സാധനങ്ങളും ഒഴിവാക്കേണ്ടിവന്നു. പാല്‍പൊടി, കുപ്പിവെള്ളം, നോമ്പുതുറ വിഭവങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടിവന്നതായി യാത്രക്കാരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story