പഴയ ജോലിയിലേക്ക് മടങ്ങും; ഉടന്‍ വിവാഹം –ഫൗസി അല്‍ ഒൗദ
text_fieldsകുവൈത്ത് സിറ്റി: ജന്മനാട്ടില്‍ തിരിച്ചത്തെിയശേഷം താനേറെ ശക്തനും സന്തോഷവാനും ആയിട്ടുണ്ടെന്ന് ഒന്നരവര്‍ഷം മുമ്പ് ഗ്വണ്ടാനമോ തടവറയില്‍നിന്ന് മോചനം ലഭിച്ച് തിരിച്ചത്തെിയ കുവൈത്തി പൗരന്‍ ഫൗസി അല്‍ ഒൗദ. ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ പഴയ ജോലിയിലേക്ക് തിരിച്ചുപോകുമെന്നും യോജിച്ച ജീവിതപങ്കാളിയെ ലഭിച്ചാല്‍ ഉടന്‍ വിവാഹം കഴിക്കുമെന്നും ഒൗദ പറഞ്ഞു.
അടുത്തിടെ ഗ്വണ്ടാനമോയില്‍നിന്ന് തിരിച്ചത്തെിയ അവസാനത്തെ കുവൈത്തി തടവുകാരന്‍ ഫായിസ് അല്‍കന്ദരിയുടെ പുനസ്സമാഗമത്തോടനുബന്ധിച്ച് പിതാവ് ഖാലിദ് അല്‍കന്ദരി സംഘടിപ്പിച്ച വിരുന്നിലാണ് ഫൗസി വാചാലനായത്. തടവറയില്‍ ഇത്രയും കാലം അനുഭവിച്ച പീഡനങ്ങളും യാതനകളും വിവരിക്കാന്‍ താന്‍ അശക്തനാണ്. അതില്‍ ഒമ്പതു വര്‍ഷം ഏകാന്ത തടവുകാരനായി ഒരു സെല്ലില്‍ കഴിയേണ്ടിവന്നത് ഓര്‍ക്കാന്‍ പോലും പറ്റാത്ത അനുഭവമാണ്. ആ സമയത്ത് എനിക്ക് സമാധാനവും ശാന്തിയും നല്‍കിയത് ദൈവിക ഗ്രന്ഥമായ ഖുര്‍ആനാണ്. അത് മനപ്പാഠമുള്ളതിനാല്‍ പരീക്ഷണങ്ങളുടെയും കൊടിയ പീഡനങ്ങളുടെയും വേളയില്‍ അതിലേക്ക് ഞാന്‍ അഭയം പ്രാപിക്കും. അപ്പോയെന്നില്‍ സമാധാനവും ശാന്തിയും നിറയുന്നതായി അനുഭവപ്പെടും. പരീക്ഷണത്തിന്‍െറ ആ നാളുകളില്‍നിന്ന് ഉത്തമജീവിതത്തിനുവേണ്ട പാഠങ്ങള്‍ മനസ്സിലാക്കിയെടുക്കാനും ഏറെ അവസരങ്ങളുണ്ടായെന്നും ഫൗസി പറഞ്ഞു. തടവറയിലെ സൈനികരില്‍ മിക്കവരും ക്രൂരതയുടെ പര്യായങ്ങളായിരുന്നു.
മനുഷ്യാവകാശങ്ങളെ തീരെ മാനിക്കാത്ത മോശം പെരുമാറ്റംകൊണ്ട് പേരുകേട്ട സൈനികര്‍ക്കാണ് തങ്ങളെ നിരീക്ഷിക്കാനുള്ള ചുമതല നല്‍കിയിരുന്നത്. എന്നാല്‍, അപൂര്‍വം ചില സൈനികര്‍ കുവൈത്തിയാണെന്ന പരിഗണനയില്‍ തന്നോട് നന്നായി പെരുമാറിയ അനുഭവവുമുണ്ട്. അവസാനം അല്ലാഹുവിന്‍െറ അനുഗ്രഹത്താലും നാട്ടുകാരുടെയും കുടുംബങ്ങളുടെയും
സുഹൃത്തുക്കളുടെയും പ്രാര്‍ഥനയുടെയും ഫലമായിട്ടാണ് ഇപ്പോള്‍ ഈ നിലയില്‍ തനിക്ക് നിങ്ങളെ അഭിമുഖീകരിക്കാന്‍ സാധിച്ചതെന്നും ഫൗസി അല്‍ ഒൗദ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.