കാരിക്കേച്ചര്‍: ജോണ്‍ ആര്‍ട്സ് യുനീക് വേള്‍ഡ് റെക്കോഡില്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ചിത്രകാരന്‍ ജോണ്‍ ആര്‍ട്സ് കലാഭവന് വീണ്ടും റെക്കോഡ്. ലോകത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 530 പ്രമുഖ വ്യക്തികളുടെ കാരിക്കേച്ചറുകള്‍ വാട്ടര്‍ മീഡിയയില്‍ (100x70) വരച്ച് അവര്‍ക്ക് വിവിധ വേദികളില്‍ സമ്മാനിച്ചത് പരിഗണിച്ചാണ് യുനീക് വേള്‍ഡ് റെക്കോഡില്‍ ഇടംലഭിച്ചത്. നരത്തേ, ഇന്ത്യ ബുക് ഓഫ് റെക്കോഡിലും ഏഷ്യ ബുക് ഓഫ് റെക്കോഡിലും അസിസ്റ്റഡ് വേള്‍ഡ് റെക്കോഡിലും ഇടംനേടിയിരുന്നു. അമേരിക്കയിലെ വേള്‍ഡ് റെക്കോഡ് യൂനിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ജോണ്‍ ആര്‍ട്സിനെ തേടിയത്തെിയിരുന്നു. ആലപ്പുഴ സ്വദേശിയായ ജോണ്‍ 23 വര്‍ഷമായി കുവൈത്തില്‍ ചിത്രകലാ പരിശീലന കേന്ദ്രം നടത്തുന്ന ജോണിന്‍െറ കീഴില്‍ ഇതുവരെ 7200 പേര്‍ വരയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചിട്ടുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് തന്‍െറ 1001 ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ചിത്രകലയില്‍ ബിരുദാനന്തരബിരുദം നേടിയ ജോണ്‍ ആര്‍ട്സ് കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. സത്യദീപം മാസികയില്‍ ഇല്ലസ്ട്രേഷന്‍ ആര്‍ട്ടിസ്റ്റായും കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ഡ്രോയിങ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുവൈത്ത് കൊട്ടാര ചിത്രകാരനായും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഡ്രോയിങ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഫര്‍വാനിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മോളി ജോണ്‍ ആണ് ഭാര്യ. മക്കള്‍: ജോമോന്‍, ജോമിന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
