Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്സിങ് റിക്രൂട്ട്മെന്‍റ്  : കുവൈത്ത് സംഘം ഫെബ്രുവരിയില്‍ സന്ദര്‍ശനത്തിന്; കേരളം പ്രതീക്ഷയില്‍

text_fields
bookmark_border
നഴ്സിങ് റിക്രൂട്ട്മെന്‍റ്  : കുവൈത്ത് സംഘം ഫെബ്രുവരിയില്‍ സന്ദര്‍ശനത്തിന്; കേരളം പ്രതീക്ഷയില്‍
cancel

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധി സംഘം ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കുന്നു. ഇതോടെ, വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍വഴിയാക്കിയതിനുശേഷം നിലച്ച കുവൈത്തിലേക്കുള്ള നഴ്സുമാരുടെ നിയമനം പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേരളം. 
ആരോഗ്യമന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരായ ഡോ. ജമാല്‍ ഹര്‍ബിയും മഹ്മൂദ് അബ്ദുല്‍ഹാദിയുമാണ് ഫെബ്രുവരിയില്‍ കേരളത്തിലത്തെുക. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്തുകയാണ് സന്ദര്‍ശനലക്ഷ്യം. തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ളെങ്കിലും സംഘം രണ്ടുദിവസം കേരളത്തിലുണ്ടാവുമെന്നാണ് സൂചന. ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ കഴിഞ്ഞമാസം കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതികകാരണങ്ങളാല്‍ നീളുകയായിരുന്നു. കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ സംസ്ഥാന പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍ എന്നിവര്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡര്‍ എന്നിവര്‍ക്കൊപ്പം ഡോ. ജമാല്‍ ഹര്‍ബിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരള സന്ദര്‍ശനകാര്യം തീരുമാനമായത്. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് തീരുമാനിച്ചത്. ഇതിനായി കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 
കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലുള്ള ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമാണ് നിയമനം. വിദേശ രാജ്യങ്ങളില്‍നിന്ന് നഴ്സുമാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ എംബസിയിലെ ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാല്‍, ഈ നിര്‍ദേശം തുടക്കത്തില്‍ കുവൈത്ത് അംഗീകരിക്കാതിരുന്നത് ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം നിലക്കുന്നതിന് കാരണമായി. 
തുടര്‍ന്ന്, എംബസിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ചര്‍ച്ചയെ തുടര്‍ന്നാണ് കുവൈത്തിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്. ഇതിന്‍െറ തുടര്‍ച്ചയായാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ സന്ദര്‍ശനം. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story