സമഗ്ര പരിഷ്കരണത്തിനൊരുങ്ങി ഒൗഖാഫ് മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പള്ളികളുടെ പരിപാലന കാര്യത്തില്‍ സമഗ്ര പരിഷ്കരണത്തിന് ഒൗഖാഫ് ഇസ്ലാമികകാര്യമന്ത്രാലയം പദ്ധതികള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിന്‍െറ ഭാഗമായി പള്ളികളില്‍ ഇമാമുമാരും ബാങ്ക് വിളിക്കുന്നവരും ഖത്തീബുമാരുമായി ജോലി ചെയ്യാന്‍ പുതുതായി തുര്‍ക്കി, മോറിത്താനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെ കൊണ്ടുവരും. ഈ രാജ്യങ്ങളില്‍നിന്ന് പളളിപരിപാലനത്തിന് യോഗ്യരായ ആളുകളെ കണ്ടത്തൊന്‍ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സമിതി അംഗങ്ങള്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ആളുകളുടെ കഴിവുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമായിരിക്കും റിക്രൂട്ട് നടപടികള്‍ ആരംഭിക്കുക. നിയമങ്ങള്‍ പാലിച്ചും വശ്യമായും ഖുര്‍ആന്‍ പാരായണം നടത്താനുള്ള കഴിവ്, സുന്ദരമായ ശബ്ദത്തോടെയും ഹൃദ്യമായും ബാങ്കുവിളിക്കാനുള്ള പ്രാപ്തി തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രധാനമായും പരീക്ഷിക്കുക. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇമാമുമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും മാതൃകാ പള്ളികള്‍ സ്ഥാപിക്കും.
പള്ളികളിലെ സെക്യൂരിറ്റി, ശുചിത്വ ജോലികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനും തീരുമാനമുണ്ട്. വൃത്തിയുടെ കാര്യത്തില്‍ കണിശത വരുത്തുന്നതിന്‍െറ ഭാഗമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കും. ആളുകളെ വിഭാഗീയതകളിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ നടത്തുന്ന ഇമാമുമാരെയും ഖത്തീബുമാരെയും പ്രത്യേകം നിരീക്ഷിക്കും. മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ പള്ളികളിലും പരിസരങ്ങളിലും നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുന്നതിനുള്ള വിലക്ക് ശക്തമാക്കും. പള്ളി മുറ്റങ്ങളിലും അനുബന്ധ സ്ഥലങ്ങളിലും വഴിയോര കച്ചവടം നടത്താന്‍ ആളുകളെ അനുവദിക്കരുതെന്ന് ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.