കല കുവൈത്ത് അബ്ബാസിയ മേഖലാ സമ്മേളനം സംഘടിപ്പിച്ചു
text_fieldsഅബ്ബാസിയ: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈത്ത്) അബ്ബാസിയ മേഖലാ സമ്മേളനം മധു ഇളമാട് നഗറില്‍ (അല്‍ഫോന്‍സ ഹാള്‍) ആര്‍.നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സി.കെ. നൗഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് ടി.വി. ഹിക്മത്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. മേഖലയിലെ വിവിധ യൂനിറ്റുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 187 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സാം പൈനുംമൂട്, സജിത സ്കറിയ, സലീംരാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സണ്ണി സൈജേഷ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും ദിലിന്‍ നാരായണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ജോയന്‍റ് സെക്രട്ടറി ഷാജു വി. ഹനീഫ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കൃഷ്ണകുമാര്‍ ചെറുവത്തൂരിനെ പ്രസിഡന്‍റായും മൈക്കള്‍ ജോണ്‍സനെ സെക്രട്ടറിയായും സി. ബാലകൃഷ്ണന്‍, അജിത്ത് കുമാര്‍, കെ.എം. രാജേഷ്, കൃഷ്ണകുമാര്‍ ഇയ്യാല്‍, സലീംരാജ്, സ്കറിയ ജോണ്‍, പ്രിന്‍സ്റ്റണ്‍, കിരണ്‍ കാവുങ്കല്‍, അഭിലാഷ് എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ. സൈജു
സ്വാഗതവും മേഖല പ്രസിഡന്‍റ് കൃഷ്ണകുമാര്‍ നന്ദിയും പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.