പ്രവാസികാര്യ മന്ത്രാലയം അടച്ചുപൂട്ടല്‍: ജനരോഷം ഉയരണം –യൂത്ത് ഇന്ത്യ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: പ്രവാസികാര്യ മന്ത്രാലയം അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് എത്രയും പെട്ടെന്ന് മന്ത്രാലയം പുന$സ്ഥാപിക്കണമെന്ന് യൂത്ത് ഇന്ത്യ കുവൈത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രാലയം നിര്‍ത്തലാക്കല്‍. കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യ മന്ത്രാലയവുമായി ലയിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രവാസിപ്രശ്നങ്ങള്‍ ബോധിപ്പിക്കാന്‍ ഒരു കേന്ദ്രം ഉണ്ടല്ളോ എന്ന ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ദീര്‍ഘകാലം പ്രവാസി, വിദേശകാര്യ മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ മൗനം വെടിയണം.
തലതിരിഞ്ഞ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനരോഷം ഉയരണമെന്നും മന്ത്രാലയം പുന$സ്ഥാപിക്കുന്നതിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.