എംബസി ആക്രമണത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഇറാന് ഒഴിഞ്ഞുമാറാനാവില്ല -ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ്
text_fieldsകുവൈത്ത് സിറ്റി: തെഹ്റാനിലെ സൗദി എംബസിയും മശ്ഹദിലെ കോണ്‍സുലേറ്റ് കെട്ടിടവും പ്രക്ഷോഭകാരികളാല്‍ ആക്രമിക്കപ്പെട്ടതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഇറാന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ളെന്ന് കുവൈത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കി.
കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ ഇറാന്‍ വിദേശകാര്യ സഹമന്ത്രി മുര്‍തസ സര്‍മദിയുമായി മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹാണ് ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര നയതന്ത്രകാര്യങ്ങളുമായി ബന്ധപ്പെട്ട് 1961, 1963 വര്‍ഷങ്ങളില്‍ വിയനയില്‍ രൂപപ്പെട്ട സര്‍വാംഗീകൃത കരാറുകളുണ്ട്.
മറ്റു രാജ്യങ്ങളുടെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അതിലെ ജീവനക്കാര്‍ക്കും പൂര്‍ണമായ സുരക്ഷയാണ് കരാര്‍ പ്രഖ്യാപിക്കുന്നത്. എന്തിന്‍െറ പേരിലായാലും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ കരാര്‍ പ്രകാരം എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്.
ആ കരാറുകളുടെ പൂര്‍ണമായ ലംഘനമാണ് സൗദി എംബസി കൈയേറ്റത്തിലൂടെ സംഭവിച്ചിരിക്കുന്നത് -ശൈഖ് സബാഹ് പറഞ്ഞു. ഇറാനില്‍നിന്ന് കുവൈത്തിന്‍െറ അംബാസഡറെ തിരിച്ചുവിളിച്ചത് സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടുതന്നെയാണെന്ന് ഇറാന്‍ അംബാസഡര്‍ അലി റിസ ഇനായത്തിയുടെ വെളിപ്പെടുത്തലിന് മറുപടിയായി മന്ത്രി പറഞ്ഞു. പുതിയ സംഭവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനും കുവൈത്തും തമ്മില്‍ ഒരു പ്രശ്നവുമില്ളെന്നും ഇറാനില്‍നിന്ന് കുവൈത്ത് അംബാസഡറെ തിരിച്ചുവിളിച്ചത് കൂടിയാലോചനകള്‍ക്ക് മാത്രമാണെന്നുമായിരുന്നു കുവൈത്തിലെ ഇറാന്‍ അംബാസഡര്‍ ഇനായത്തി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോഴുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുവൈത്ത് സൗദിയുടെയും മറ്റു ജി.സി.സി രാജ്യങ്ങളുടെയും പക്ഷത്ത് നിലകൊള്ളുമെന്ന് ശൈഖ് സബാഹ് അര്‍ഥശങ്കക്കിടയില്ലാത്തവിധം മുര്‍തസ സര്‍മദിയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി അലി സുലൈമാന്‍ അല്‍ സഈദ്, മന്ത്രാലത്തിലെ ഓഫിസ്കാര്യ സഹമന്ത്രി അയ്ഹം അബ്ദുല്ലത്തീഫ് അല്‍ ഉമര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
