നാല്‍പതാണ്ട് പിന്നിട്ട പ്രവാസികളെ യൂത്ത് ഇന്ത്യ ആദരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ നാല്‍പതാണ്ട് പിന്നിട്ട പ്രവാസികളെ യൂത്ത് ഇന്ത്യ കുവൈത്ത് ആദരിച്ചു. ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് ‘പ്രവാസം ആദരിക്കപ്പെടുന്നു’ എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആദരം. യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്‍റുമായ ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഉണ്ണി ആറ്റിങ്ങല്‍ സംസാരിച്ചു. ‘കണക്ക് പിഴക്കുന്ന പ്രവാസം’ എന്ന വിഷയത്തില്‍ ട്രെയ്നര്‍ അഫ്സല്‍ അലി ക്ളാസെടുത്തു. പോള്‍ തൃശൂര്‍, മുഹമ്മദ് കോയ കോഴിക്കോട്, കോറോത്ത് അബ്ദുല്‍ മജീദ് കോഴിക്കോട്, താഴെപറമ്പില്‍ അക്ബറലി മലപ്പുറം, ശൈഖ് അലി ഷാ, ഒജ്ജിന്‍റകത്ത് കുഞ്ഞാദുക്കോയ കോഴിക്കോട്, നീലകണ്ഠന്‍ കെ. കുട്ടി ആലപ്പുഴ, മാട്ടുവയില്‍ യൂസുഫ് കോഴിക്കോട്, പി.എം. അബ്ദുറഹ്മാന്‍, ഒജ്ജിന്‍റകത്ത് ഈസക്കോയ കോഴിക്കോട്, തയ്യില്‍ കടവിന്‍റവിടെ അമീര്‍ മാഹി, അബ്ദുല്ലത്തീഫ് കോഴിക്കോട്, പൊന്നമ്പത്ത് കമാലുദ്ദീന്‍ കോയ മാഹി, എം.ടി.പി യൂസുഫ് കാസര്‍കോട്, നീലകണ്ഠന്‍ രഘുനാഥന്‍ ആലപ്പുഴ എന്നിവരെയാണ് ആദരിച്ചത്്. ഫൈസല്‍ മഞ്ചേരി, അഫ്സല്‍ ഖാന്‍, സിദ്ദീഖ് വലിയകത്ത്, അപ്സര മഹ്മൂദ്, അഫസല്‍ അലി, ഉണ്ണി ആറ്റിങ്ങല്‍, ഹംസ പയ്യന്നൂര്‍, ചാക്കോ ജോര്‍ജുകുട്ടി, റിസ്വാന്‍ അബ്ദുല്‍ ഖാദര്‍, ഖലീലുറഹ്മാന്‍, അനിയന്‍ കുഞ്ഞ്, കെ. മൊയ്തു, സി.കെ. നജീബ്, പി.പി. ജുനൂബ്, ശാഫി കൊയമ്മ എന്നിവര്‍ പൊന്നാടയും മെമന്‍േറായും കൈമാറി.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കണ്‍വീനര്‍ ഹസീബ്, മേഹനാസ്, എന്‍.കെ. ശാഫി, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് ഹാറൂണ്‍, സഫ്വാന്‍, അജ്മല്‍, ഹഫീസ് മുഹമ്മദ്, അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ശാഫി കൊയാമ്മ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.