ഖൈത്താനില്‍ വ്യാപക റെയ്ഡ്: 1170 പേരെ കസ്റ്റഡിയിലെടുത്തു
text_fieldsകുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിനുവേണ്ടിയുള്ള റെയ്ഡിന്‍െറ ഭാഗമായി തിങ്കളാഴ്ച ഖൈത്താനില്‍ വ്യാപക പരിശോധന അരങ്ങേറി. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഞ്ചോടെയാണ് റെയ്ഡ് ആരംഭിച്ചത്. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളിലും ചെക്പോസ്റ്റുകള്‍ തീര്‍ത്തതിനുശേഷം രാവിലെ ജോലിക്ക് പോകുന്നവരെയടക്കം ശക്തമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. സംശയം തോന്നിയവരടക്കം 3548 പേരെ പിടികൂടിയെങ്കിലും രേഖകള്‍ പരിശോധിച്ചശേഷം 1170 പേരൊഴിച്ച് ബാക്കിയുള്ളവരെ വിട്ടയക്കുകയായിരുന്നു.
വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഏഴു പിടികിട്ടാപ്പുള്ളികള്‍, സിവില്‍ കേസിലുള്‍പ്പെട്ട 52 പേര്‍, 117 ഇഖാമ നിയമലംഘകര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസ് കൊടുത്ത 255 പേര്‍, ഒരുവിധ തിരിച്ചറിയല്‍രേഖകളും കൈവശമില്ലാത്ത 269 പേര്‍, ഇഖാമ കാലാവധി തീര്‍ന്ന 218 പേര്‍, അനധികൃത ഊഹ കമ്പനികള്‍വഴി എത്തപ്പെട്ട 227 പേര്‍ എന്നിങ്ങനെയാണ് സൂക്ഷ്മ പരിശോധനക്കുശേഷം കസ്റ്റഡിയിലായവര്‍.
ഇവരെ നാടുകടത്തല്‍ കേന്ദ്രമടക്കം തുടര്‍നടപടികള്‍ക്കായി മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, പൊതുസുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി, ഓപറേഷന്‍ വിഭാഗം
മേധാവി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് എന്നിവരടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കി
യത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.