കുവൈത്ത് ഇന്‍റര്‍നാഷനല്‍ ട്രേഡ് ഫെയറില്‍ ഇന്ത്യന്‍ പവലിയന്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍െറ കീഴില്‍ മിശ്രിഫിലെ ഇന്‍റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടില്‍ ഇന്ന് തുടങ്ങുന്ന കുവൈത്ത് ഇന്‍റര്‍നാഷനല്‍ ട്രേഡ് ഫെയറില്‍ ‘ഇന്ത്യന്‍ പവലിയനും’ സ്ഥാനം പിടിക്കുന്നു.
കുവൈത്ത് ഇന്ത്യന്‍ എംബസി, വാണിജ്യ-വ്യവസായ മന്ത്രാലയം, ഫെഡേറഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് എന്നിവയുടെ സഹകരണത്തോടെ ഒരുക്കിയ പവലിയന്‍ ഞായറാഴ്ച ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും.
11 പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ ഫെയറിനത്തെുന്നുണ്ട്. പ്രദര്‍ശനത്തില്‍ മാര്‍ബിളിലും പിച്ചളയിലും മരത്തിലുമുള്ള കരകൗശല വസ്തുക്കള്‍, ജ്വല്ലറി, പ്ളാസ്റ്റിക് ഫര്‍ണിച്ചര്‍, കോസ്മറ്റിക്സ്, വിവിധതരം തുണികള്‍, സാരി, സല്‍വാര്‍, ഷാള്‍, സ്കാര്‍ഫ്, ഫാന്‍സി സാധനങ്ങള്‍, എംബ്രോയ്ഡറി തുടങ്ങിയവയുണ്ടാവും.
രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകീട്ട് 4.30 മുതല്‍ രാത്രി 9.30 വരെയും വെള്ളിയാഴ്ച വൈകീട്ട് 4.30 മുതല്‍ രാത്രി 10 വരെയുമാണ് പവലിയന്‍െറ പ്രവര്‍ത്തനസമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.