ആയുധങ്ങള്‍ കണ്ടുകെട്ടല്‍ നിയമം കേസുകളുടെ തോത് കുറച്ചു –ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: അനധികൃത ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടുകെട്ടാനുള്ള നിയമം പ്രാബല്യത്തില്‍വന്നശേഷം രാജ്യത്ത് അത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറഞ്ഞതായി വിലയിരുത്തല്‍.
ആഭ്യന്തര മന്ത്രാലയത്തിലെ ആയുധകാര്യങ്ങളുമായി ബന്ധപ്പെട്ട ഇന്‍റലിജന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍സുഹൈലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപകമായ നിലയില്‍ ആയുധവേട്ട ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 9407 മാരകായുധങ്ങള്‍ പിടികൂടുകയുണ്ടായി. എ.കെ 47, മെഷീന്‍ ഗണ്‍, റിവോള്‍വര്‍, പിസ്റ്റള്‍, വേട്ടക്ക് ഉപയോഗിക്കുന്ന തോക്ക് എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് വ്യത്യസ്ത ഇടങ്ങളില്‍ ആയുധ പരിശോധനാ വിഭാഗം നടത്തിയ റെയ്ഡുകളില്‍ കണ്ടെടുത്തത്. കൂടാതെ, 60 ടണ്‍ വെടിമരുന്നും തിരകളും പിടികൂടുകയും ചെയ്തു. നേരത്തേ, രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വെടിയൊച്ച കേള്‍ക്കുന്നതായ പരാതികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ ഇത്തരത്തിലുള്ള 1042 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം വെറും 405 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിവാഹം, പാര്‍ട്ടികള്‍ പോലുള്ള സമയങ്ങളില്‍ നടക്കുന്ന ആഘോഷവെടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം കുറവുണ്ടായി.
2014ല്‍ ഇത്തരത്തിലുള്ള 291 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ 2015ല്‍ ഇത് 83 ആയി കുറഞ്ഞു. അതേസമയം, അനധികൃതമായി മാരകായുധങ്ങള്‍ കൈവശം വെച്ചതിന് പിടിയിലായവരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം വര്‍ധനയുണ്ടായി. 2014ല്‍ ഇത്തരം കേസുകളില്‍ 19 പേരാണ് പിടിയിലായതെങ്കില്‍ 2015ല്‍ ആയുധ കേസുകളില്‍ പിടിയിലായവരുടെ എണ്ണം 37ലത്തെി.
അനധികൃത ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 112 എന്ന ആഭ്യന്തരമന്ത്രാലയത്തിലെ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് അബ്ദുറഹ്മാന്‍ അല്‍സുഹൈല്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.