Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലബനാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കുവൈത്ത് റെഡ്ക്രസന്‍റ് സഹായം വീണ്ടും
text_fieldsbookmark_border
കുവൈത്ത് സിറ്റി: വടക്കന്‍ ലബനാനിലെ വിവിധ ഭാഗങ്ങളില്‍ ടെന്‍റുകളില്‍ അഭയാര്‍ഥികളായി കഴിയുന്ന സിറിയന്‍ കുടുംബങ്ങള്‍ക്ക് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി വീണ്ടും സഹായം എത്തിച്ചുനല്‍കി. 400 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കളാണ് വിതരണം നടത്തിയത്.
സംഘടനയുടെ ലബനാന്‍ അഭയാര്‍ഥികാര്യങ്ങളുമായി ബന്ധപ്പെട്ട ഫീല്‍ഡ്വര്‍ക്ക് മേധാവി നബീല്‍ ബൂഫതീന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലും സമാനമായ നിലയില്‍ ലബനാനിലെ അഭയാര്‍ഥികള്‍ക്കിടയില്‍ റെഡ്ക്രസന്‍റ് സഹായം വിതരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story