ചര്‍ച്ച് നിര്‍മിക്കാന്‍ സ്ഥലം നല്‍കുന്നതിന് ഫത്വാ ബോര്‍ഡിന് എതിര്‍പ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ചര്‍ച്ചുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കുന്ന കാര്യത്തില്‍ ഒൗഖാഫ് മന്ത്രാലയത്തിന് കീഴിലെ ഫത്വാ ബോര്‍ഡ് എതിര്‍പ്പ് അറിയിച്ചു.
ക്രിസ്ത്യന്‍ ആരാധനാലയം നിര്‍മിക്കാന്‍ സ്ഥലം നല്‍കേണ്ടതില്ളെന്ന തീരുമാനത്തിലാണ് ഫത്വാ ബോര്‍ഡ് എത്തിയതെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
രാജ്യത്ത് പുതിയ ചര്‍ച്ചുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജി. അഹ്മദ് അല്‍മന്‍ഫൂഹി കഴിഞ്ഞമാസം പറഞ്ഞിരുന്നു. അപേക്ഷകള്‍ മുനിസിപ്പാലിറ്റി അംഗീകരിച്ചതായും സ്ഥലം അനുവദിക്കുന്നതിന്‍െറ മറ്റു നടപടിക്രമങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കിയ അദ്ദേഹം കൗണ്‍സില്‍ വിശദമായ പഠനം നടത്തിയശേഷം ഒൗഖാഫ് മന്ത്രാലയത്തില്‍നിന്നടക്കമുള്ള അനുമതിക്കുശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാവൂ എന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം കുവൈത്ത് മുനിസിപ്പാലിറ്റി കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാര്‍ലമെന്‍റ് അംഗങ്ങളില്‍നിന്നുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം ഒൗഖാഫ് മന്ത്രാലയത്തിന് കീഴിലെ ഫത്വാ ബോര്‍ഡ് പരിശോധിക്കുകയായിരുന്നു. രാജ്യത്ത് പുതിയ ചര്‍ച്ചുകള്‍ പണിയുന്നത് നിയമവിരുദ്ധമാണെന്നും അതിനെ എതിര്‍ക്കുമെന്നും പാര്‍ലമെന്‍റ് അംഗം അഹ്മദ് അല്‍അസ്മി വ്യക്തമാക്കിയിരുന്നു.
കുവൈത്തിന്‍െറ ഒൗദ്യോഗിക മതം ഇസ്ലാമാണെന്നും മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ നിയമം അനുവദിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഒൗഖാഫ് മന്ത്രാലയം ചര്‍ച്ച് നിര്‍മാണത്തിന് എതിരാണെന്നും അതിനാല്‍തന്നെ അനുമതി ലഭിക്കാന്‍ സാധ്യതയില്ളെന്നുമാണ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം മാനി അല്‍അജ്മി അഭിപ്രായപ്പെട്ടത്. വിഷയം ഇതുവരെ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്നും അതിനാല്‍തന്നെ ഇപ്പോള്‍ ഒന്നും പറയാനാവില്ളെന്നും അംഗം ഹസന്‍ കമാല്‍ പറഞ്ഞിരുന്നു.
രാജ്യത്ത് സ്വദേശികളായ ക്രിസ്തുമതവിശ്വാസികളുടെ എണ്ണം 200 മാത്രമാണെങ്കിലും വിദേശികളായ അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികള്‍ കുവത്തെിലുണ്ടെന്നാണ് കണക്ക്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി ചര്‍ച്ചുകള്‍ ഉണ്ടെങ്കിലും വിശ്വാസികളില്‍ ഭൂരിഭാഗവും വാടകക്കെട്ടിടങ്ങളിലും മറ്റും നടക്കുന്ന താല്‍ക്കാലിക പള്ളികളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഫത്വാ ബോര്‍ഡിന്‍െറ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈത്ത് (എന്‍.ഇ.സി.കെ) ചെയര്‍മാന്‍ ഫാ. ഇമ്മാനുവല്‍ ബെഞ്ചമിന്‍ ഗരീബ് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ക്രിസ്തുമതവിശ്വാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണെന്നും അവരെ ഉള്‍ക്കൊള്ളാന്‍ നിലവിലെ ചര്‍ച്ചുകളില്‍ സ്ഥലമില്ളെന്നും അതിനാല്‍തന്നെ പുതിയ ചര്‍ച്ചുകള്‍ നിര്‍മിക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.