Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right128 സന്നദ്ധ...

128 സന്നദ്ധ സംഘടനകള്‍ക്ക് അംഗീകാരം  നല്‍കി –തൊഴില്‍ മന്ത്രി 

text_fields
bookmark_border

കുവൈത്ത് സിറ്റി: സന്നദ്ധ സംഘടനകളെ നിയന്ത്രിക്കുന്ന നിയം പ്രാബല്യത്തില്‍വന്നശേഷം വിവിധ മേഖലകളിലായി 128 സന്നദ്ധ സംഘടനകള്‍ക്ക് അംഗീകാരം നല്‍കിയതായി തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. രാജ്യത്ത് സന്നദ്ധസേവനം ആവശ്യമായ വിഭാഗങ്ങള്‍ക്ക് അത് അര്‍ഹമായ രീതിയില്‍ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ വേണ്ടിയാണ് ഇതുസംബന്ധിച്ച നിയമം സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അതിന്‍െറ ഫലം ലഭിച്ചുതുടങ്ങിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ചുമരുകള്‍ ചിത്രങ്ങളാല്‍ ആലേഖനം ചെയ്യുന്ന സന്നദ്ധസംഘത്തിന്‍െറ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 
സന്നദ്ധസംഘങ്ങളുടെ പ്രവര്‍ത്തനം രാജ്യത്തെ സാമൂഹികാവസ്ഥയുടെ സന്തുലനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്നഭിപ്രായപ്പെട്ട മന്ത്രി യുവസമൂഹം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്‍പര്യം കാണിക്കുന്നതിനെ അഭിനന്ദിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ സാമൂഹിക വിരുദ്ധര്‍ അനാവശ്യങ്ങളെഴുതി വൃത്തികേടാക്കിയ ചുമരുകള്‍ ചിത്രങ്ങളാല്‍ ആലേഖനം ചെയ്ത് മനോഹരമാക്കുകയാണ് കാമ്പയിനിന്‍െറ ലക്ഷ്യമെന്ന് ഇതിന് മുന്‍കൈയെടുക്കുന്ന സന്നദ്ധസംഘടനക്ക് നേതൃത്വം നല്‍കുന്ന സുലൈമാന്‍ അല്‍റൗദാന്‍ പറഞ്ഞു. രാജ്യത്തിന്‍െറ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ചിത്രങ്ങളാണ് ഒരുക്കുകയെന്നും അതുവഴി പൊതുജനങ്ങളില്‍ ഇതുസംബന്ധിച്ച അവബോധമുണ്ടാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും അല്‍റൗദാന്‍ വ്യക്തമാക്കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait associations
Next Story