സാമ്പത്തിക സ്വാതന്ത്ര്യം : കുവൈത്ത് ലോകതലത്തില്‍ 74ാം സ്ഥാനത്ത്
text_fieldsകുവൈത്ത് സിറ്റി: കൂടുതല്‍ സ്വതന്ത്രമായി സമ്പത്ത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ലോകതലത്തില്‍ കുവൈത്തിന് 74ാം സ്ഥാനം.
ഇക്കാര്യത്തില്‍ അറബ് മേഖലയില്‍ ആറാം സ്ഥാനമാണ് കുവൈത്തിന്. ഇന്‍റര്‍നാഷനല്‍ ഹെറിറ്റേജ് എന്ന സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിപണിയിലെ സ്വതന്ത്രമായ ഇടപെടല്‍, സമ്പത്ത് വിനിയോഗിക്കുമ്പോഴുള്ള നിയമപരിരക്ഷ, തൊഴിലാളികളെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വേഗതയും എളുപ്പവും തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്.
ലോകത്തെ 178 രാജ്യങ്ങളെ താരതമ്യം ചെയ്ത് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് മുന്‍ വര്‍ഷത്തെ 74ാം സ്ഥാനം കുവൈത്ത് നിലനിര്‍ത്തിയത്. ഈ വിഷയത്തില്‍ കുവൈത്ത് വേണ്ടത്ര പുരോഗതി കൈവരിച്ചില്ളെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ ജി.സി.സിയില്‍ കുവൈത്ത് അഞ്ചാം സ്ഥാനത്താണെങ്കില്‍ അറബ് മേഖലയില്‍ ആറാം സ്ഥാനത്താണ്്. എന്നാല്‍, ജി.സി.സിയില്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബഹ്റൈന് ലോകതലത്തില്‍ 18ാം സ്ഥാനമുണ്ട്. ലോകതലത്തില്‍ 25ാം സ്ഥാനം നേടിയ
യു.എ.ഇയും 34ാം സ്ഥാനം കരസ്ഥമാക്കിയ ഒമാനും സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ നില മെച്ചപ്പെടുത്തി കുവൈത്തിനെക്കാള്‍ മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.