കുവൈത്തില്‍ സിക വൈറസ് ബാധിതരില്ല –ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: അമേരിക്കയിലും ചില പാശ്ചാത്യന്‍ രാജ്യങ്ങളിലും വ്യാപകമാകുന്ന കൊതുക് ജന്യരോഗമായ സിക കുവൈത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ അല്‍ഖത്താന്‍ വ്യക്തമാക്കി.
ലോകതലത്തില്‍ സിക ഭീഷണിയായ സാഹചര്യത്തില്‍ കുവൈത്തിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. രോഗത്തിന് കാരണമായ വൈറസ് പരത്തുന്നത് പ്രത്യേകതരം കൊതുകുകളാണ്.
അത്തരം കൊതുകുകളെ രാജ്യത്ത് ഇതുവരെ കണ്ടത്തൊനായിട്ടില്ളെങ്കിലും മന്ത്രാലയത്തിലെ ബന്ധപ്പെട്ട സംവിധാനങ്ങളുടെ കീഴില്‍ സദാ നിരീക്ഷണം നടന്നുകൊണ്ടിരക്കുകയാണ്.
രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും ക്ളിനിക്കുകള്‍ക്കും രോഗ നിരീക്ഷണത്തിനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡോ. മാജിദ അല്‍ഖത്താന്‍ പറഞ്ഞു.
ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലേക്ക് യാത്രപോകുന്നത് നിര്‍ത്തിവെക്കണമെന്നും പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും അവര്‍ ഉണര്‍ത്തി.
പ്രത്യേക സാഹചര്യത്തില്‍ സിക വൈറസ് ബാധയുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ വെളിപ്പെടുത്തലുകളും നിര്‍ദേശങ്ങളും അറിയാന്‍ ലോകാരോഗ്യ സംഘടനയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഡോ. മാജിദ ഖത്താന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.