ദൃശ്യവിസ്മയമായി സാന്‍റാ റെഡീമര്‍ സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: യേശുവിന്‍െറ ജനനം മുതല്‍ ഉയിര്‍പ്പുവരെയുള്ള ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ‘സാന്‍റാ റെഡീമര്‍ സമാപിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലായിരുന്നു പരിപാടി. ഡിസംബര്‍ 26 മുതല്‍ ദിവസവും രണ്ടു ഷോ ആണ് ഉണ്ടായിരുന്നത്. വൈകീട്ട് ആറിനും എട്ടിനും ഓരോ ഷോ വീതം. പ്രകാശത്തിന്‍െറയും ശബ്ദത്തിന്‍െറയും സാധ്യതകളെ സര്‍ഗശേഷിയുമായി സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി ഓഫ് അറേബ്യന്‍ മലയാളീസ് (ഫാം) അണിയിച്ചൊരുക്കിയ ഷോ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. സവിശേഷ രീതിയില്‍ രൂപകല്‍പന ചെയ്ത 12 വേദികളിലായി 150ഓളം കലാകാരന്മാരുടെ നടന-സംഗീത മികവ് പ്രയോജനപ്പെടുത്തി 35 ദൃശ്യങ്ങളാണ് അവതരിപ്പിച്ചത്. അഞ്ചു ദിവസത്തിനിടെ 40,000 പേര്‍ പരിപാടി ആസ്വദിച്ചതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. മൂന്നുമാസത്തെ പരിശീലനത്തിനൊടുവിലാണ് സാന്‍റാ റെഡീമര്‍ അരങ്ങിലത്തെിച്ചത്. ബാബുജി ബത്തേരിയാണ് തിരക്കഥയും സംവിധാനവും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത്. നാടകരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ആര്‍ട്ടിസ്റ്റ് സുജാതന്‍െറ കലാസംവിധാനം സാന്‍റാ റെഡീമറിന് പകിട്ടേകി.
പൂജപ്പുര ശശിയുടെ വസ്ത്രാലങ്കാരവും സംസ്ഥാന അവാര്‍ഡ് ജേതാവ് പ്രവീണിന്‍െറ ശബ്ദവിന്യാസവും മുസ്തഫ അമ്പാടിയുടെ സംഗീതവും പരിപാടിക്ക് മികവ് പകര്‍ന്നു.
ഉദയന്‍ അഞ്ചലും മനോജ് മാവേലിക്കരയും പശ്ചാത്തല സംഗീതം നല്‍കുന്ന സാന്‍റാ റെഡീമറിന്‍െറ സഹസംവിധാനം നിര്‍വഹിച്ചത് ജോണി കുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
