പുതുവത്സരാഘോഷം അതിരുവിടരുതെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: പുതുവത്സര ആരംഭത്തിന്‍െറ ഭാഗമയി രാജ്യത്ത് നടക്കുന്ന ആഘോഷങ്ങള്‍ അതിരുകടക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആഘോഷത്തിന്‍െറ മറവില്‍ മദ്യപാനമടക്കമുള്ള ആഭാസങ്ങള്‍ പിടികൂടിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരത്തില്‍ പിടിയിലാവുന്ന വിദേശികളെ കൈയോടെ നാടകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ നിരീക്ഷിക്കാന്‍ ആറു ഗവര്‍ണറേറ്റുകളിലും പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ക്രോഡീകരിക്കാന്‍ നിര്‍ദേശം നല്‍കി. പുതുവത്സരാഘോഷം നടക്കുന്ന പാര്‍ട്ടികളിലും മറ്റു പരിപാടികളിലും മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് മുഖ്യമായും ചെയ്യുക. ക്യാമ്പുകള്‍, ആഘോഷ പരിപാടികള്‍ നടക്കുന്ന ഫ്ളാറ്റുകള്‍, മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഘത്തിന്‍െറ നിരീക്ഷണമുണ്ടാവും.
പാര്‍ട്ടികള്‍ നടക്കുന്നതായി സംശയമുള്ള എവിടെയും മുന്നറിയിപ്പില്ലാതെ പരിശോധന നടത്താന്‍ ഈ സംഘങ്ങള്‍ക്ക് അധികാരമുണ്ട്.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ നിയമമനുസരിച്ചുള്ള കലാപരിപാടികള്‍ മാത്രമേ നടത്താവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കലാപരിപാടികളുടെ പേരില്‍ ആഭാസ നൃത്തങ്ങളോ ആണും പെണ്ണും ഇടകലര്‍ന്നുള്ള നൃത്തങ്ങളോ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും. സംശയാസ്പദമായ ആഘോഷപരിപാടികളെക്കുറിച്ച് സൂചന ലഭിച്ചാല്‍ എത്രയും പെട്ടെന്ന് സംഭവസ്ഥലത്ത് എത്തുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഇതോടൊപ്പം, പൊതുസ്ഥലങ്ങളില്‍ അനുമതി കൂടാതെയുള്ള ആഘോഷങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതരും ജാഗരൂകരായിരിക്കും.
മുന്‍വര്‍ഷങ്ങളില്‍ പുതുവത്സരാഘോഷത്തിന്‍െറ മറവില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും പലയിടത്തും ആഘോഷം അതിരുവിടുകയും ചെയ്തുവെന്ന് വ്യാപക പരാതിയുയര്‍ന്നതിന്‍െറ അടിസ്ഥാനത്തിലാണ് അധികൃതര്‍ സുരക്ഷ കര്‍ശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.