ഫയര്‍ഫോഴ്സ് നിയമം ലംഘിച്ച മൂന്നു കമ്പനികള്‍ പൂട്ടി സീല്‍വെച്ചു
text_fieldsകുവൈത്ത് സിറ്റി: അഗ്നിശമന നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ മൂന്നു കമ്പനികള്‍ അധികൃതര്‍ പൂട്ടി സീല്‍വെച്ചു.
ജഹ്റ, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ ജനറല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്. തീപിടിത്തം ഉണ്ടായാല്‍ കെടുത്താന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനും അപകടകരമായ വസ്തുക്കള്‍ അലക്ഷ്യമായി സൂക്ഷിച്ചതിനുമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. അപകട സുരക്ഷാകാര്യ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖാലിദ് അബ്ദുല്ല ഫഹദ്, ജഹ്റ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ ഖദീഹി, ഫര്‍വാനിയ വിഭാഗം അസിസ്റ്റന്‍റ് മേധാവി ആദില്‍ അല്‍ കന്ദരി എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് റെയ്ഡ് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
