2016 വിടപറയുമ്പോള്‍
text_fieldsവിദേശികള്‍ക്ക് ഞെരുക്കത്തിന്‍െറ വര്‍ഷം
കുവൈത്ത് സിറ്റി: അന്നം തേടി കുവൈത്തിലത്തെിയ വിദേശികളെ സംബന്ധിച്ചിടത്തോളം 2016 ഞെരുക്കത്തിന്‍െറയും ആശങ്കകളുടെയും വര്‍ഷമായിരുന്നു. ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന ആശങ്കയുടെ കരിനിഴല്‍ വിദേശികളെയും ബാധിച്ചു.
സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ അതിന്‍െറ ഏറ്റവും വലിയ ഇര വിദേശികളായിരുന്നു. ജീവിതച്ചെലവേറ്റുന്നതില്‍ പങ്കുവഹിക്കുന്ന ഇന്ധനവിലക്കയറ്റം ഉദാഹരണമാണ്.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്വദേശികള്‍ക്ക് ആശ്വാസ പാക്കേജ് ലഭിച്ചപ്പോള്‍ ഭാരം വിദേശികള്‍ തനിച്ചു പേറേണ്ടിവന്നു.
വിപണി തളര്‍ന്നു
വിപണിയിലേക്ക് പണമൊഴുക്ക് കുറഞ്ഞതോടെ തൊഴിലും വരുമാനവും കുറഞ്ഞു. ഉയര്‍ന്ന ശമ്പളം പറ്റുന്നവരെ പിരിച്ചുവിട്ട് കുറഞ്ഞ വേതനത്തിന് പുതിയവരെ നിയമിക്കാന്‍ പല കമ്പനികളും തീരുമാനിച്ചപ്പോള്‍ പണി നഷ്ടമായവരില്‍ മലയാളികളും ഏറെ. സ്വദേശിവത്കരണത്തിനുള്ള മുറവിളി കൂടിക്കൂടിവരുന്നതും കണ്ടു.
രാജ്യത്ത് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയത് പ്രാബല്യത്തില്‍വരുത്തിത്തുടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും വിദേശികളെ പുതുതായി നിയമിക്കേണ്ടതില്ളെന്ന് സിവില്‍ സര്‍വിസ് കമീഷന്‍ തീരുമാനമെടുത്തു. രാജ്യനിവാസികളില്‍ സ്വദേശി-വിദേശി അനുപാതം കണിശമാക്കുമെന്ന പ്രഖ്യാപനം ഏറ്റവും അധികം ബാധിക്കുക ഇന്ത്യക്കാരെയാണ്.
ഓരോ രാജ്യക്കാരുടെയും എണ്ണം നിശ്ചിത അനുപാതത്തില്‍ കൂടരുതെന്ന നിര്‍ദേശം പ്രാബല്യത്തിലായാല്‍ മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കും. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാര്‍ എന്നതിനാലാണിത്.
പരിശോധനകള്‍ കനത്തു
മുഴുവന്‍ ഇഖാമ നിയമലംഘകരെയും പിടികൂടി നാടുകടത്തുമെന്ന ദൃഢനിശ്ചയവുമായി അധികൃതര്‍ പരിശോധന കനപ്പിക്കുന്നതാണ് കഴിഞ്ഞവര്‍ഷം നാം കണ്ടത്. താമസരേഖയില്ലാതെ കഴിയുന്ന 29,000 ഇന്ത്യക്കാരാണ് ഇവിടെ കഴിയുന്നത്. വര്‍ഷാന്ത്യത്തിലാണ് പരിശോധന കൂടുതല്‍ ശക്തമായതും ആവര്‍ത്തിച്ചുവന്നതും. ഒരു പ്രദേശത്തേക്കുള്ള വഴിയടച്ച് ഫ്ളാറ്റുകളിലും കടകളിലും റോഡുകളിലും പഴുതടച്ചുള്ള പരിശോധനയായിരുന്നു.
ജീവിതച്ചെലവേറി
ഇന്ധനവില 41 മുതല്‍ 80 ശതമാനം വരെ വര്‍ധിച്ചത് സാധാരണ പ്രവാസികളുടെ ജീവിതച്ചെലവുയരാന്‍ കാരണമായി. ഇതോടനുബന്ധിച്ച് ബസ്, ടാക്സി നിരക്കുകളും പൊതുവില്‍ സാധനവിലയും വര്‍ധിച്ചു.
ഇന്ധന വിലവര്‍ധനയുടെ ആഘാതം കുറക്കാന്‍ സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജ്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഭാരം വിദേശികള്‍ തനിച്ചുപേറേണ്ട അവസ്ഥ വന്നു. നാട്ടിലും ഇവിടെയും പൊതുവിലുണ്ടായ വിലക്കയറ്റം മിച്ചംവെക്കാനുള്ള ശേഷി കുറച്ചു. കുടുംബ ബജറ്റ് വെട്ടിക്കുറക്കാന്‍ പലരും നിര്‍ബന്ധിതരായി. കുടുംബമൊന്നിച്ച് ഇവിടെ കഴിയുന്നവരില്‍ ഒരുവിഭാഗം കുടുംബത്തെ നാട്ടിലയച്ചു.
പ്രതികൂല തീരുമാനങ്ങള്‍
കുടുംബ, സന്ദര്‍ശക വിസക്കുള്ള മിനിമം വേതനം ഉയര്‍ത്തിയത്, അധ്യാപകരുടെ താമസ അലവന്‍സ് വെട്ടിക്കുറച്ചത്, ഇന്ധനവില വര്‍ധന, സന്ദര്‍ശക വിസക്ക് മെഡിക്കല്‍ നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം, ഗാര്‍ഹിക തൊഴിലാളികള്‍ ഇഖാമ പുതുക്കുമ്പോള്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കിയത് തുടങ്ങി പ്രതികൂല തീരുമാനങ്ങള്‍ ഏറെയുണ്ടായി. ഗതാഗത നിയമലംഘനത്തിന്‍െറ പിഴ പത്തിരട്ടിയോളം വര്‍ധിപ്പിച്ചതും ബാധിക്കുക വിദേശികളെ തന്നെ. വണ്ടി നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ കുഴങ്ങിയവര്‍ക്ക് നമ്പര്‍പ്ളേറ്റ് ഊരല്‍ തീരുമാനം ഇരുട്ടടിയായി.
നോട്ടുപ്രതിസന്ധി
ഇന്ത്യക്കാരായ പ്രവാസികളെ സംബന്ധിച്ച് നോട്ടുനിരോധം ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. കൈയിലുള്ള നോട്ട് എന്തുചെയ്യുമെന്നറിയാതെ കുഴങ്ങിയവര്‍ക്ക് നല്‍കാന്‍ എംബസിയുടെ കൈയിലും മറുപടിയുണ്ടായിരുന്നില്ല. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടില്‍പോയവര്‍ വട്ടച്ചെലവിന് ബുദ്ധിമുട്ടി.
ആകാശക്കൊള്ള
തിരക്കേറുന്ന സമയം നോക്കി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍ ആകാശക്കൊള്ള പതിവുപോലെ തുടര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തിനെ കൊല്ലാക്കൊല ചെയ്യുന്നതിന്‍െറ ദുരിതം മലബാറിലെ പ്രവാസി മലയാളികള്‍ അനുഭവിച്ചു. ഇതിനെതിരായ പ്രതിഷേധം ഇവിടെയും അലയടിച്ചു.
കരിപ്പൂര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിന് കുവൈത്തില്‍നിന്നും പ്രതിനിധികളുണ്ടായി.
ചുട്ടുപൊള്ളിയ വര്‍ഷം
ചൂട് ചരിത്രത്തിലെ എക്കാലത്തെയും ഉയരങ്ങളിലത്തെുന്നതിനും കുവൈത്ത് സാക്ഷിയായി. ഒരുഘട്ടത്തില്‍ 54 ഡിഗ്രിയും കടന്നപ്പോള്‍ പുറംജോലിക്കാരടക്കമുള്ളവര്‍ ഉരുകിയൊലിച്ചു. തണുപ്പ് ഇത്തവണ കുറവായിരുന്നത് വരാനിരിക്കുന്ന കൊടുംചൂടിന്‍െറ സൂചനയാണെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
