വിദേശികളെ നാടുകടത്തുമെന്ന പ്രചാരണം തള്ളി തൊഴില്‍മന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ലക്ഷക്കണക്കിന് വിദേശികളെ നാടുകടത്തുമെന്ന പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് പറഞ്ഞു. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാറിന്‍െറ പരിഗണനയിലില്ളെന്നും വിദേശികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു പഠനവും നടത്തുന്നില്ളെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ തൊഴിലാളികളുടെ സമ്പൂര്‍ണ വിവരശേഖരണം നടത്തുന്നത് ലിംഗം, വിദ്യാഭ്യാസ യോഗ്യത, സാമൂഹികാവസ്ഥ, തൊഴിലിന്‍െറ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയുള്ളതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. സ്വദേശി വിദേശി അനുപാതം കണക്കാക്കാനും വിവരശേഖരണം പ്രയോജനപ്പെടുത്തും -അവര്‍ കൂട്ടിച്ചേര്‍ത്തു. കുവൈത്തില്‍നിന്ന് പത്തുലക്ഷം വിദേശികളെ നാടുകടത്തുമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. നേരത്തേ, ജനസംഖ്യാ സന്തുലനം ഉറപ്പാക്കുന്നതിന് വര്‍ഷത്തില്‍ രണ്ടുലക്ഷത്തോളം വിദേശികളെ കുറക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ പാര്‍ലമെന്‍റ് നിലവില്‍വന്നതിനുശേഷവും എം.പിമാര്‍ വിദേശികളെ കുറക്കണമെന്ന ആവശ്യം ഉന്നയിച്ചു. കുവൈത്തില്‍ തൊഴിലാളികളുടെ സമ്പൂര്‍ണ ഡാറ്റാ ബാങ്ക് രൂപവത്കരിക്കുമെന്ന് കഴിഞ്ഞദിവസം മാന്‍പവര്‍ പ്ളാനിങ് അതോറിറ്റി അറിയിച്ചതിന് പിന്നാലെയാണ് പത്തുലക്ഷം വിദേശികളെ നാടുകടത്തുമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്.
ഈ വിഷയത്തിലാണ് ഇപ്പോള്‍ തൊഴില്‍മന്ത്രി വ്യക്തത വരുത്തി വിദേശികള്‍ക്ക് ആശ്വാസമേകിയത്. കുവൈത്തില്‍ ആകെ 25 ലക്ഷത്തോളം വിദേശികളാണുള്ളത്. അവരില്‍ ഏഴര ലക്ഷത്തോളം കുടുംബാംഗങ്ങളും ആറരലക്ഷം ഗാര്‍ഹികത്തൊഴിലാളികളും ഉള്‍പ്പെടും. നിലവിലെ സാഹചര്യത്തില്‍ അവിദഗ്ധരായ ഒരു മില്യന്‍ വിദേശികളെ ഒറ്റയടിക്ക് നാടുകടത്തുന്നതും സ്വദേശി-വിദേശി അനുപാതം ഒരുപോലെയാക്കുന്നതും അസാധ്യമാണെന്ന് സര്‍ക്കാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കി. അതേസമയം, ഈ രീതിയിലല്ലാതെ തന്നെ തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്തുന്നതിനെകുറിച്ച് പഠനം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
