ഐവ അബ്ബാസിയ ഏരിയ മനുഷ്യാവകാശ സെമിനാര്‍
text_fieldsകുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയ മനുഷ്യാവകാശ സെമിനാര്‍ സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഏരിയ പ്രസിഡന്‍റ് സിമി അക്ബര്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ ജാസ്മിന്‍ ഷുക്കൂറും ‘ആധുനികലോകത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍’ വിഷയത്തില്‍ ഷീജ ഇസ്മായിലും ‘മനുഷ്യാവകാശങ്ങള്‍ ഇസ്ലാമില്‍’ വിഷയത്തില്‍ വര്‍ദ അന്‍വറും പ്രബന്ധം അവതരിപ്പിച്ചു. ഷൈനി ഫ്രാങ്ക്, ജെസി റെജി എന്നിവര്‍ സംസാരിച്ചു. സബീന റസാഖ് സ്വാഗതവും തസ്നി അന്‍സാര്‍ നന്ദിയും പറഞ്ഞു. റബീബ ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ഹുസ്ന അനീസ് ‘മരണമണി മുഴക്കുന്ന മനുഷ്യാവകാശം’ തലക്കെട്ടില്‍ മള്‍ട്ടിമീഡിയ പ്രസന്‍േറഷന്‍ അവതരിപ്പിച്ചു.
ഐക്യരാഷ്ട്ര സഭയുടെ അവകാശ പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍ പറത്തി ഭരണകൂടങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന അനുഭവങ്ങളാണ് ലോകത്ത് നടക്കുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളോടും കുട്ടികളോടും അന്തസ്സ് പുലര്‍ത്താന്‍ കഴിയാത്തിടത്തോളം ഒരു മനുഷ്യാവകാശങ്ങളും പുലരുകയില്ല എന്ന് ആശംസാപ്രസംഗത്തില്‍ ഷൈനി ഫ്രാങ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
