മാക് ഏകദിന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് 30ന് മിശ്രിഫില്‍
text_fieldsകുവൈത്ത് സിറ്റി: മലയാളി അസോസിയേറ്റഡ് ക്ളബ് (മാക് കുവൈത്ത്) ഏകദിന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. കെഫാക്, ഫ്രന്‍ഡ്ലൈന്‍ ഹോളിഡേസുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണമെന്‍റ് ഡിസംബര്‍ 30 വെള്ളിയാഴ്ച മിശ്രിഫിലാണ്.
വിരസമായ പ്രവാസി ഒഴിവുദിനങ്ങള്‍ ഫുട്ബാള്‍ എന്ന കായികവിനോദത്തിലൂടെ വര്‍ണാഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാക് കളിയരങ്ങുകള്‍ ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി ഏഴാംവര്‍ഷമാണ് ഏകദിന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നടത്തുന്നത്. കുവൈത്തിലെ 18ഓളം പ്രമുഖ ടീമുകള്‍ പങ്കെടുക്കും. കേരളത്തിലെ പ്രമുഖ ക്ളബുകള്‍ക്കായി കളിച്ച താരങ്ങള്‍ കുവൈത്തില്‍ തൊഴില്‍ തേടിയത്തെിയിട്ടുണ്ട്. ഇവര്‍ക്ക് മികച്ച അവസരങ്ങളൊരുക്കുകയെന്നതും നാട്ടിലെ കളിയാവേശം ഇവിടേക്ക് പറിച്ചുനടുകയെന്നതും മാക്കിന്‍െറ ലക്ഷ്യമാണ്. കളിക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയും മാക് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
കെഫാക്കിന് കീഴിലെ അംഗീകൃത റഫറിമാരാണ് കളി നിയന്ത്രിക്കുക. മത്സരത്തിനിടക്ക് കായികമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുള്‍പ്പെടുത്തി സ്പോട്ട് ക്വിസ് നടത്തി അപ്പപ്പോള്‍ സമ്മാനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്തഫ കാരി, മന്‍സൂര്‍ കുന്നത്തേരി, അഹ്മദ് കല്ലായി, കെ.ടി. അബ്ദുറഹ്മാന്‍, മുജീബ്റഹ്മാന്‍, ഷാനവാസ്, രബീഷ്, മുബഷിര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
