Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസികള്‍ക്ക്...

പ്രവാസികള്‍ക്ക് നിയമസഹായ സെല്‍ രൂപവത്കരിക്കും -കോടിയേരി

text_fields
bookmark_border
പ്രവാസികള്‍ക്ക് നിയമസഹായ സെല്‍ രൂപവത്കരിക്കും -കോടിയേരി
cancel
camera_alt?????????? ?????? ???????????? ??????? -??????? ??????????? ??????????????? ?? ???????? ??????? ???????? ????????? ??.??.?? ??????? ?????????? ????????? ??????????? ??????????????
കുവൈത്ത് സിറ്റി: വിദേശത്ത് നിയമക്കുരുക്കില്‍ പെടുന്ന മലയാളികളെ സഹായിക്കാന്‍ എംബസിയുടെ സഹകരണത്തോടെ നിയമസഹായ സെല്‍ ആരംഭിക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തും. പ്രവാസി ക്ഷേമനിധി പരിഷ്കരിക്കണം. കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണം. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലത്തെിക്കുന്നതിന് നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. നോര്‍ക്ക ഉദ്യോഗസ്ഥരുമായി അടുത്ത ദിവസം മുഖ്യമന്ത്രി യോഗം ചേരും. വിപുലമായ പദ്ധതികളാണ് പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. തിരിച്ചത്തെുന്നവരുടെ പുനരധിവാസത്തിനും പദ്ധതി തയാറാക്കും. കേരളത്തിന്‍െറ സമഗ്ര വികസനത്തിന് 50,000 കോടി മൂലധനമുള്ള പശ്ചാത്തല വികസന ബോര്‍ഡ് രൂപവത്കരിക്കും. പ്രവാസികളുടെ പണവും കേരളത്തിന്‍െറ വികസനത്തിന് ഉപയോഗിക്കും. അവര്‍ക്കുകൂടി ഗുണമുള്ള രീതിയില്‍ ഇതിന് പദ്ധതി തയാറാക്കും. നാട്ടില്‍ മുതല്‍മുടക്കാന്‍ തയാറുള്ളവര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കും -അദ്ദേഹം പറഞ്ഞു.  മധ്യപ്രദേശിലെ ഭോപ്പാലില്‍ കേരള മുഖ്യമന്ത്രിയെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആര്‍.എസ്.എസിന്‍െറ തീട്ടൂരത്തിന് വഴങ്ങി ഭോപ്പാലിലെ എസ്.പി മുഖ്യമന്ത്രിയെ തിരിച്ചയച്ചതിനെതിരെ രാജ്യത്താകെ ജനാധിപത്യ ശക്തികള്‍ പ്രതിഷേധം ഉയര്‍ത്തണം. കേരള മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുക്കേണ്ട ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ് -കോടിയേരി കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ വിവിധ സംഘടനാ നേതാക്കളും വ്യവസായ പ്രമുഖരുമായി സംവദിക്കുന്നതിന് ലീഡേഴ്സ് മീറ്റും സംഘടിപ്പിച്ചിരുന്നു. പ്രവാസി വിഷയങ്ങളിലും കേരളത്തിന്‍െറ വികസനകാര്യത്തിലും അദ്ദേഹം അഭിപ്രായ ശേഖരണം നടത്തി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story