Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2016 1:10 PM IST Updated On
date_range 2 Dec 2016 3:13 PM ISTകെ.കെ.എം.എ ‘ഏകസ്വരം’ യൂനിറ്റി കോണ്‍ഫറന്‍സിന് തുടക്കം
text_fieldsbookmark_border
camera_alt??.??.??.? ????????? ???????? ??????????????? ????????????? ????? ???? ?????????????
കുവൈത്ത് സിറ്റി: പ്രമുഖ ഇസ്ലാമിക സംഘടനകളുടെ സഹകരണത്തോടെ കെ.കെ.എം.എ കുവൈത്തില്‍ സംഘടിപ്പിക്കുന്ന ഏകസ്വരം യൂനിറ്റി കോണ്‍ഫറന്‍സിന് മുന്നോടിയായുള്ള പ്രീ കോണ്‍ഫറന്‍സ് ഹോളിഡേ ഇന്നില്‍ തുടങ്ങി. മാനവ ഐക്യത്തിനും രാജ്യപുരോഗതിക്കുമായി ഭിന്നതകള്‍ മറന്ന് ഒരുമിച്ചുനില്‍ക്കുക എന്നതാണ് യൂനിറ്റി കോണ്‍ഫറന്‍സിന്‍െറ ലക്ഷ്യം.
ഇന്ത്യയില്‍ മതസാഹോദര്യവും സഹിഷ്ണുതയും ഇല്ലായ്മ ചെയ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പൊതുവിഷയങ്ങളിലും പ്രതിസന്ധികളിലും ഒന്നിച്ച് ഒരേ ശബ്ദത്തില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്‍െറ സന്ദേശം. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ മോഡറേറ്ററായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്‍റ് അമീര്‍ ടി. ആരിഫലി, ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് വിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുവൈത്ത് ഒൗഖാഫ് പബ്ളിക് ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ജലഹ്മ, പ്രമുഖ വ്യവ്യസായികളായ ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, ഡോ. ഇബ്രാഹിം ഹാജി, എം.എസ്.എസ് സംസ്ഥാന ട്രഷറര്‍ സി.പി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ ആദ്യദിന പരിപാടിയില്‍ സംബന്ധിച്ചു. കുവൈത്തിലെ വിവിധ സംഘടനാ നേതാക്കളും വ്യവസായിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഡോ. അമീര്‍ അഹമ്മദ് സ്വാഗതവും പ്രസിഡന്‍റ്് ഇബ്രാഹിം കുന്നില്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ ഫത്താഹ് തയ്യില്‍ പരിപാടി ക്രോഡീകരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് മറീന കമ്യൂണിറ്റി ഹാളില്‍ ചേരുന്ന യൂനിറ്റി കോണ്‍ഫറന്‍സില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത 2000ത്തിലേറെ പ്രതിനിധികള്‍ സംബന്ധിക്കും. കേരളത്തിലും കുവൈത്തിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ മുസ്ലിം സംഘടനകളുടെ ഉന്നത നേതാക്കളും കുവൈത്തിലെയും ഗള്‍ഫ്രാജ്യങ്ങളിലെയും സാമൂഹിക വ്യവസായ പ്രമുഖരും പരിപാടികളില്‍ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story