കപ്പല്‍ഗതാഗതത്തിന് തടസ്സമായ മാലിന്യങ്ങള്‍ നീക്കം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍ക്കടലില്‍ കപ്പലോട്ടത്തിന് തടസ്സമായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു. എന്‍വയണ്‍മെന്‍റല്‍ വളന്‍ററി ഫൗണ്ടേഷനുമായി സഹകരിച്ച് കുവൈത്ത് ഡൈവിങ് ടീം (കെ.ഡി.ടി) ആണ് മാലിന്യം പുറത്തെടുത്തത്.
മത്സ്യബന്ധനം നടത്തിയിരുന്നവര്‍ ഉപേക്ഷിച്ചുപോയ മുറിഞ്ഞ വലകളാണ് കപ്പലുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത്. ഇരുമ്പിന്‍െറ വീപ്പ മുതല്‍ ശൈഖ് ജാബിര്‍ പാലത്തിന്‍െറ അടിത്തറക്കായി കൊണ്ടുവന്ന കല്ലുകള്‍ കുരുങ്ങിയ വലകള്‍ ഉള്‍പ്പെടെ കരക്കുകയറ്റി. വലയില്‍ കുടുങ്ങിയ കടല്‍ജീവികളെ മോചിപ്പിച്ചുവെന്ന് മറൈന്‍ ഓപറേഷനുകളുടെ ചുമതല വഹിക്കുന്ന ശൈഖ് മഹ്മൂദ് അശ്കനാനി പറഞ്ഞു.
അലക്ഷ്യമായി മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നത് കടല്‍ജീവികള്‍ ചാവാന്‍ ഇടവരുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുദിവസം മുമ്പ് ദോഹ തീരത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഇതിന്‍െറ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്ഥലത്തത്തെി സാമ്പിള്‍ ശേഖരിച്ച എന്‍വയണ്‍മെന്‍റ് പബ്ളിക് അതോറിറ്റി ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഈ ഭാഗത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയത് ഇനിയും പിന്‍വലിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
