Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെല്‍ഫെയര്‍ കേരള രക്തദാന ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് നടത്തിവന്ന രക്തദാന ക്യാമ്പുകളുടെ നാലാമത്തെയും അവസാനത്തെയും ക്യാമ്പ് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കുവൈത്ത് ബ്ളഡ് ബാങ്കുമായി സഹകരിച്ച് രണ്ട് മാസത്തിനിടെ നടത്തിയ ക്യാമ്പുകളിലായി നാന്നൂറോളം പേര് സംബന്ധിച്ചുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. നേരത്തേ അബ്ബാസിയ, ഫഹാഹീല്‍, സാല്‍മിയ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തിയത്. ഫര്‍വാനിയയില്‍ നടത്തിയ ക്യാമ്പിന് അഫ്താബ് ആലം, മുനീര്‍ മഠത്തില്‍, ജലീല്‍ പുത്തന്‍പള്ളി, ഹാറൂണ്‍, ഹഷീബ്, അല്‍ത്താഫ്, ഹനീഫ, സദര്‍, ഷാനവാസ് എളയത്ത്, നാസര്‍, ഹമീദ്, വാഹിദ് എന്നിവര്‍ നേതൃത്വം നല്കി. രക്തം നല്‍കിയവരെ അഭിനന്ദിക്കുകയും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.
Next Story
