Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിതാവേദി കുവൈത്ത് ഫഹാഹീല്‍ യൂനിറ്റ് ലൈബ്രറി ഉദ്ഘാടനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: വനിതാ വേദി കുവൈത്ത് ഫഹാഹീല്‍ യൂനിറ്റിന്‍െറ ലൈബ്രറി ഉദ്ഘാടനം മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്നു. വനിതാവേദി പ്രസിഡന്റ് ശാന്ത ആര്. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദൈനംദിന ജീവിതത്തില്‍ വായനയുടെ പ്രസക്തി ഏറെയാണെന്നും പുസ്തകങ്ങളെപ്പോലെ നല്ല സുഹൃത്ത് വേറെയില്ളെന്നും വിരസനിമിഷങ്ങള്‍ സരസമാക്കാന്‍ വായന സഹായിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ലൈബ്രറിയിലേക്കുള്ള ആദ്യപുസ്തകം ലൈബ്രറിയുടെ ചുമതലവഹിക്കുന്ന ജോയന്റ് കണ്‍വീനര്‍ മായ ബിജോ ഏറ്റുവാങ്ങി. ബിന്ദു സജീവ് അധ്യക്ഷത വഹിച്ചു. ദിവ്യ സുരേഷ് അനുശോചന പ്രമേയവും കവിത അനൂപ് അനുമോദന പ്രമേയവും അവതരിപ്പിച്ചു. തുടര്‍ന്ന് സ്വാതന്ത്യത്തിന്‍െറ 70 വര്‍ഷങ്ങളെ കുറിച്ച് സ്മിത ജ്യോതിഷ് അവലോകനം നടത്തി. ടി.പി. പ്രസീജ സ്വാഗതവും വിജിത സുരേഷ് നന്ദിയും പറഞ്ഞു.
Next Story
