എണ്ണ വിലയുടെ പേരില്‍ വിലക്കയറ്റം അനുവദിക്കില്ല
text_fieldsകുവൈത്ത് സിറ്റി: പെട്രോള്‍ നിരക്കുവര്‍ധനയുടെ മറവില്‍ അവശ്യവസ്തുക്കളുടെ വിലകൂട്ടാന്‍ അനുവദിക്കില്ളെന്ന് സര്‍ക്കാര്‍. വിലകയറ്റം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭ വാണിജ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സ്വദേശികള്‍ക്ക് ശമ്പളത്തോടൊപ്പം 20 ദീനാര്‍ ഇന്ധന അലവന്‍സ് പരിഗണനയിലുണ്ട്. അടുത്തമാസം ഒന്നുമുതലാണ് രാജ്യത്ത് പെട്രോള്‍ നിരക്കുകള്‍ വര്‍ധിക്കുന്നത്. നിരക്ക് വര്‍ധനയുടെ മറവില്‍ അവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭ വാണിജ്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
ഉപഭോക്തൃ ചൂഷണം, നീതിയുക്തമല്ലാത്ത വിലക്കയറ്റം എന്നിവ കണ്ടത്തെുന്നതിനായി നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട് . ഉപഭോക്തൃ സംരക്ഷണസമിതി വഴി ലഭിച്ച പരാതികളും അതിന്മേല്‍ കൈക്കൊണ്ട നടപടികളും വാണിജ്യ മന്ത്രാലയം മാന്തിസഭയെ ധരിപ്പിച്ചു. അന്യായമായി വില വര്‍ധിപ്പിച്ചതായി കണ്ടത്തെിയ 350 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മത്സ്യവില വര്‍ധനയും കാബിനറ്റ് യോഗത്തില്‍ ചര്‍ച്ചയായി . ഫിഷര്‍മെന്‍സ് യൂനിയന്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളുമായി ചര്‍ച്ച നടത്തി മത്സ്യ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കാര്‍ഷിക മത്സ്യവികസന അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, പെട്രോള്‍ സബ്സിഡി നിയന്ത്രണംമൂലം സ്വദേശികള്‍ക്കുണ്ടാകുന്ന പ്രയാസം കുറക്കാന്‍ 20 ദീനാര്‍ ഇന്ധന അലവന്‍സ് നല്‍കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണയിലാണെന്ന് പാര്‍ലമെന്‍റില്‍ ഫിനാന്‍സ് കമ്മിറ്റി അറിയിച്ചു.
എണ്ണ വില വര്‍ധനമൂലമുണ്ടാകുന്ന ദുരിതം കുറക്കാന്‍ സ്വദേശികള്‍ക്കു കൂപ്പണ്‍ വഴിയോ സപൈ്ള കാര്‍ഡ് വഴിയോ നിലവിലെ വിലക്ക് പെട്രോള്‍ ലഭ്യമാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്‍റംഗങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, കൂപ്പണ്‍ സംവിധാനം അഴിമതിക്കും കരിഞ്ചന്തക്കും കാരണമാകുമെന്നു വിലയിരുത്തിയാണ് ശമ്പളത്തോടൊപ്പം 20 ദീനാര്‍ ഇന്ധന അലവന്‍സ് എന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
