സ്വകാര്യ സ്കൂളുകള്‍ക്കുമേല്‍ നിയന്ത്രണം വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മന്ത്രിസഭയുടെ സജീവ പരിഗണനയില്‍. കുവൈത്തില്‍ സ്വകാര്യ സ്കൂളുകളെ പഠനനിലവാരത്തിന്‍െറ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു.
സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ പരിഷ്കരണങ്ങള്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിര്‍ദേശം ഉള്ളത്. സെക്കന്‍ഡറി സ്കൂള്‍ സംവിധാനം പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ പഠനനിലവാരവും ബജറ്റും വ്യത്യസ്തമാണെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്കൂളുകളെ വ്യത്യസ്ത കാറ്റഗറികളായി തിരിക്കണമെന്നും ആണ് നിര്‍ദേശം.
നിലവില്‍ ഓരോ സ്കൂളും തങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കും സ്കൂള്‍ ബജറ്റിനും അനുസൃതമായി സ്വന്തം നിലക്കാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാല്‍, ഇതിനുപകരം ഓരോ കാറ്റഗറിയില്‍പെട്ട സ്കൂളുകള്‍ക്കും ഏകീകരിച്ച ഫീസ് ഘടന നടപ്പാക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പരിമിതമാക്കണം.
ഇതിനാവശ്യമായ നിയമ ഭേദഗതിയുടെ കരട് രൂപം അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സഭയില്‍ വെക്കുമെന്ന് വിദ്യാഭ്യാസ സമിതി വക്താവ് ഹമൂദ് അല്‍ ഹംദാന്‍ പറഞ്ഞു.
രാജ്യത്തെ സെക്കന്‍ഡറി സ്കൂള്‍ സിസ്റ്റം പരിഷ്കരിക്കണമോ എന്ന് ആലോചിക്കാന്‍ കഴിഞ്ഞദിവസം പഠനസമിതിയെ നിയോഗിച്ചിരുന്നു.
സെപ്റ്റംബര്‍ 19ന് ഈ സമിതി പ്രവര്‍ത്തനം തുടങ്ങും. സര്‍വകലാശാലകളില്‍നിന്നുള്ള അക്കാദമിക വിദഗ്ധരില്‍നിന്നും അധ്യാപകരില്‍നിന്നും സമിതി വിവരങ്ങള്‍ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.