പിഴ ഇരട്ടിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ ഇരട്ടിയാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ കരടുനിര്‍ദേശം. അമിത വേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്നല്‍ ലംഘിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാനാണ് നിര്‍ദേശം.
ഇത് സംബന്ധിച്ച കരട് നിര്‍ദേശം വൈകാതെ തന്നെ പാര്‍ലമെന്‍റിലെ ആഭ്യന്തര പ്രതിരോധ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പിഴ വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
അതിനിടെ, വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 1949 വാഹനങ്ങള്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റ് പിടിച്ചെടുത്തു. മതിയായ രേഖകളില്ലാതെ നിരത്തിലിറക്കിയതിനും നിരോധിത മേഖലകളില്‍ നിര്‍ത്തിയിട്ടതിനും ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ട്രാഫിക് പരിശോധനകളില്‍ 39,978 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. അമിത വേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്നല്‍ ലംഘിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതല്‍ പിടികൂടിയത്.
കഴിഞ്ഞയാഴ്ചത്തെ പരിശോധനയില്‍ മാത്രം കടുത്ത നിയമലംഘനങ്ങള്‍ നടത്തിയ 52 പേരെ ട്രാഫിക് വിഭാഗത്തിന്‍െറ പ്രത്യേക സെല്ലിലേക്കും ലൈസന്‍സില്ലാതെ വാഹനമോടിച്ച ആറു വിദേശികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.