തൊഴില്‍കാര്യാലയങ്ങളില്‍ ജോലിസമയം വര്‍ധിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഇടപാടുകളുടെ ആധിക്യം കണക്കിലെടുത്ത് മാന്‍പവര്‍ അതോറിറ്റിക്ക് കീഴിലെ തൊഴില്‍കാര്യാലയങ്ങളില്‍ ജോലിസമയം വര്‍ധിപ്പിക്കാന്‍ ആലോചന. തൊഴില്‍മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംബന്ധിച്ചശേഷം നടത്തിയ പ്രസ്താവനയില്‍ മാന്‍പവര്‍ അതോറിറ്റി മേധാവി അബ്ദുല്ല അല്‍ മുതൗതിഹാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഒൗദ്യോഗിക സമയം രാവിലെ ഏഴുമുതല്‍ വൈകുന്നേരം മൂന്നുവരെ ആക്കാനാണ് ആലോചന. നിലവില്‍ രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് തൊഴില്‍കാര്യാലയങ്ങളിലെ ഒൗദ്യോഗിക ജോലിസമയം.
ഇതിനുപുറമെ ആവശ്യമെങ്കില്‍ അതത് വകുപ്പുകളില്‍ സായാഹ്ന ജോലി ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ട്. വകുപ്പ് മേധാവികള്‍ക്കാണ് ഇതിന്‍െറ ചുമതല. വൈകുന്നേരങ്ങളിലത്തെുന്ന ആളുകളില്‍നിന്ന് രേഖകള്‍ സ്വീകരിച്ച് ഒൗദ്യോഗികസമയത്ത് ഇടപാടുകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുക എന്ന രീതിയാകും സ്വീകരിക്കുക. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിസമാറ്റം, വിസ പുതുക്കല്‍, തൊഴില്‍ പെര്‍മിറ്റ് പോലുള്ള നടപടികള്‍ക്കായി നൂറുകണക്കിനുപേരാണ് ദിവസവും മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലത്തെുന്നത്. ഇടപാടുകാരുടെ ബാഹുല്യത്തോടൊപ്പം കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറുകളും കാരണം ആയിരക്കണക്കിന് അപേക്ഷകളാണ് തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നത്. ജോലിയില്‍നിന്ന് അവധിയെടുത്ത് എത്തുന്നവരില്‍ പലര്‍ക്കും തിരക്ക് കാരണം ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാങ്കേതിക തകരാറുകള്‍കൂടി ഉണ്ടായത്. മന്ത്രാലയത്തില്‍ വ്യാപക പരിഷ്കരണ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാനായിരുന്നു യോഗം വിളിച്ചത്. പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ത്യക്കാരടക്കം വിദേശികള്‍ക്ക് തൊഴില്‍കാര്യാലയവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
